കാരാട്ട് പുഴ കൈയേറ്റം ; ഭൂമി നഗരസഭ ഏറ്റെടുക്കും

By | Friday July 28th, 2017

SHARE NEWS

വടകര: ഏറെ നാളത്തെ തര്‍ക്കത്തിന് വിരാമം. കാരാട്ട് പുഴകൈയേറിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി ഭൂമി നഗരസഭ ഏറ്റെടുത്തു. നിലവിലുള്ള സ്ഥലം നിരപ്പാക്കിയതാണ് അല്ലാതെ അത് കൈയേറ്റമല്ലെന്ന് നഗരസഭ അറിയിച്ചു.

വടകര തഹസില്‍ദാറുടെ മുന്നറിയിപ്പിനെ  തുടര്‍ന്നാണ് നഗരസഭ തീരുമാനമെടുത്തത്. കാരാട്ട് പുഴ മണ്ണിട്ട് കൈയേറി എന്നാരോപിച്ച് പ്രതിഷേധം ശക്തമായിരുന്നു. കളികളത്തിന് വേണ്ടിയാണ് പുഴയോരം മണ്ണിട്ട് നികത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കൈയേറ്റം നടന്നിട്ടില്ലെന്നും ഒഴിപ്പിക്കല്‍ നടപടിയുണ്ടാകില്ലെന്നും നഗരസഭ അറിയിച്ചു.

25 ഓളം മീറ്ററോളം നീളത്തില്‍ ഭൂമി കൈയേറിയെന്നാണ് തുടക്കത്തില്‍ ആരോപണം ഉയര്‍ന്നത്. ഭരണപക്ഷവും പ്രതിപക്ഷവും നിരവധി തവണ വാക്ക്‌പോരങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചയായി മാറിയിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read