ഫാസിസം മാധ്യമങ്ങളെ വിഴുങ്ങുമ്പോള്‍ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തണം: വി ബി രാജന്‍

By news desk | Friday April 13th, 2018

SHARE NEWS

കോഴിക്കോട് : ഫാസിസം മുഖമുദ്രയാക്കിയ ഭരണകൂടം മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടാനും പണാധിപത്യത്തിലൂടെ സ്വതന്ത്ര്യ മാധ്യമങ്ങളെ വിലക്കെടുക്കാനുമുള്ള ശ്രമങ്ങള്‍ പൂര്‍ണ്ണ വിജയത്തിലെത്തിയിരിക്കുകയാണെന്നും ജനകീയ ഇടപെടലുകളിലൂടെ മാത്രമേ മാധ്യമ ലോകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്നും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വി ബി രാജന്‍ പറഞ്ഞു. കേരള ജേര്‍ണലിസ്റ്റ്  യൂണിയന്‍ കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ ഫോര്‍ത്ത് എസ്‌റ്റേറ്റ് ഇല്ലാതാക്കുന്ന നീക്കങ്ങള്‍ തകൃതിയില്‍ നടക്കുകയാണ്. ജനാധിപത്യം നിലനില്‍ക്കുന്നത് സ്വതന്ത്ര മാധ്യമങ്ങളിലൂടെ ഇടപെടലുകളിലൂടയാണ്. തെറ്റ് ചൂണ്ടി കാണിക്കുന്ന മാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ നിറുത്തിയാല്‍ ഭരണകൂടങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്ക് വിഭവങ്ങള്‍ക്ക് കൊള്ളയടിക്കല്‍ എളുപ്പമാകും.

ജനപക്ഷത്ത് നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപെടുമ്പോള്‍ പൊതു സമൂഹം ഇടപെടും. മാധ്യമങ്ങള്‍ ജനങ്ങളുടെ പക്ഷത്ത് നിന്ന് അകന്നാല്‍ ജനങ്ങള്‍ മാധ്യമങ്ങളെയും തിരസ്ക്കരിക്കുന്ന കാലം വിദൂരമല്ല. വി ബി രാജന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ വിജയരാജ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി സന്തോഷ് കുമാര്‍, കെ ജെ യു നേതാക്കളായ കെ ജെ ദേവസ്യ, സലീം ബേപ്പൂര്‍, കനകദാസ് തുറയൂര്‍, മുനീര്‍, കമാല്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read