കണ്ണൂരിലും മാഹിയിലും ഹര്‍ത്താല്‍ തുടങ്ങി ; സുരക്ഷ കര്‍ശനമാക്കി

By | Tuesday May 8th, 2018

SHARE NEWS

തലശ്ശേരി: കണ്ണൂരിലും മാഹിയിലും സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഹര്‍ത്താലിനെ തുടര്‍ന്നും സംഘര്‍ഷഭീതിയും ജനങ്ങള്‍ പുറത്ത് ഇറങ്ങാത്തിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലറിങ്ങുന്നത് കുറവാണ്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.

മാഹി നഹഗസഭാ മുന്‍ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന പള്ളൂരിലെ കണ്ണിപ്പൊയില്‍ ബാബുവാണ് കഴിഞ്ഞ ദിവസം വെട്ടേറ്റു മരിച്ചത്. ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പള്ളൂര്‍ കോയ്യോടന്‍ കോറോത്ത് റോഡില്‍ വച്ച് ഒരു സംഘം അക്രമിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷിമോജിന് വെട്ടേറ്റുക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സുരക്ഷ കര്‍ശനമാക്കി- ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കണ്ണൂര്‍ ജില്ലയിലും മാഹിയിലും നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാതത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

രണ്ട് കൊലപാതകങ്ങളിലെയും പ്രതികളെ ഉടന്‍ പിടികൂടും. ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. പുതുച്ചേരി പൊലീസ് കേരള പൊലീസിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ബെഹ്‌റ വ്യക്തമാക്കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read