ത്രിപുരക്ക് ശേഷം കേരളം പിടിക്കാനുള്ള ആര്‍എസ് എസ് മോഹം നടക്കില്ലെന്ന് കോടിയേരി

By news desk | Saturday April 28th, 2018

SHARE NEWS

വടകര: ത്രിപുരക്ക് ശേഷം കേരളം പിടിക്കാനുള്ള ആര്‍എസ് എസ് നീക്കം ചെറുക്കും. വര്‍ഗീയ വാദികളെയും തീവ്രവാദികളെയും കൂട്ട് പിടിച്ച്ാണ് ത്രിപുരയില്‍ ആര്‍എസ് എസ് അധികാരത്തിലെത്തിയത്. ഈ മാതൃക കേരളത്തില്‍ പ്രയോഗിക്കാനുള്ള ആര്‍എസ് എസ് നീക്കം ബഹുജനങ്ങളെ അണി നിരത്തി നേരിടും.

ഇന്ത്യയില്‍ വര്‍ഗ്ഗസമരങ്ങളിലുടെ പുതിയ ഇന്ത്യ കെട്ടിപെടുക്കാന്‍ കഴിയും അതിന്റെ ഉദാഹരണമാണ് രാജ്യത്തെ കര്‍ഷക്ക സമരങ്ങള്‍ സുചിപ്പിക്കുന്നത്. കോടിയേരി പറഞ്ഞു.

ഒഞ്ചിയം നാദാപുരം റോഡിലും കല്ലാച്ചിയിലും സിപിഐ(എം) സംഘടിപ്പിച്ച ബഹുജനറാലി അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

നാദാപുരം റോഡില്‍ നടന്ന ചടങ്ങില്‍ ഒഞ്ചിയം ഏരിയാ സെക്രട്ടറി പി ബിനീഷ് അധ്യക്ഷത വഹിച്ചു. കല്ലാച്ചിയില്‍ നടന്ന ചടങ്ങില്‍ നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി മോഹനന്‍, പി സതീദേവി, കെ കെ ലതിക, സി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read