കുലംകുത്തി ഇന്ന് കുലംകുത്തിയാണോ ? കോടിയേരിയുടെ പ്രസംഗം സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുമോ ? ആശയക്കുഴപ്പം വിട്ടുമാറാതെ സിപിഎം പ്രവര്‍ത്തകര്‍

By | Monday March 12th, 2018

SHARE NEWS

വടകര: സ്വര്‍ണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് (വീടിന്) മീതേ ചാഞ്ഞാല്‍ വെട്ടിമാറ്റണം… ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിക്കാന്‍ സിപിഎം കേഡര്‍മ്മാരെ പഠിപ്പിച്ച പഴമൊഴി… ചന്ദ്രശേഖരനെ മഹത്വവത്കരിച്ച് കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയിലെ പൊതുയോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ടി പി വധം സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോഴൊക്കെ ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ കുലംകുത്തി എന്നും കുലംകുത്തിയാണെന്ന് കടുത്ത സമീപമായിരുന്നു സ്വീകരിച്ചിരുന്നത്.

കോടിയേരിയില്‍ നിന്നും വേറിട്ട സ്വരം ഉയര്‍ന്ന് കേട്ടത് പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരിലും ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നറുപ്പാണ്. വിഭാഗീയത ശക്തമായിരുന്ന കാലഘട്ടത്തില്‍ വി എസ് സ്വീകരിച്ചിരുന്ന നിലപാടിന് തുല്യമാണ് കോടിയേരിയുടെ ഓര്‍ക്കാട്ടേരിയിലെ പ്രസംഗം എന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്.

കോടിയേരി പ്രസംഗത്തിനെതിരെ കെ കെ രമ ഉള്‍പ്പെടെ ആര്‍എംപി നേതാക്കള്‍ ശക്തമായി രംഗത്ത് വന്നു. ചന്ദ്രശേഖരനെ മഹത്വവത്കരിക്കുന്നവര്‍ എന്തിന് കൊല്ലിച്ചു എന്നാണ് കെ കെ രമ കേരളീയ പൊതു സമൂഹത്തിനോട് ചോദിക്കുന്നത്. ചന്ദ്രശേഖരന്‍ സിപിഎമ്മിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായും കോടിയേരി പ്രസംഗത്തിലൂടെ വെളിപ്പെടുത്തി. ചന്ദ്രശേഖരന് സിപിഎമ്മിനോട് നിലപാട് വ്യക്തമാക്കുന്ന പൊതുയോഗ പ്രസംഗം ആര്‍എംപി അനുഭാവികള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ചു. (കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് നടത്തിയ പ്രസംഗം)

കോടിയേരി പ്രസംഗത്തിനെതിരെ കെ കെ രമ ഉള്‍പ്പെടെ ആര്‍എംപി നേതാക്കള്‍ ശക്തമായി രംഗത്ത് വന്നു. ചന്ദ്രശേഖരനെ മഹത്വവത്കരിക്കുന്നവര്‍ എന്തിന് കൊല്ലിച്ചു എന്നാണ് കെ കെ രമ കേരളീയ പൊതു സമൂഹത്തിനോട് ചോദിക്കുന്നത്. ചന്ദ്രശേഖരന്‍ സിപിഎമ്മിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായും കോടിയേരി പ്രസംഗത്തിലൂടെ വെളിപ്പെടുത്തി. ചന്ദ്രശേഖരന് സിപിഎമ്മിനോട് നിലപാട് വ്യക്തമാക്കുന്ന പൊതുയോഗ പ്രസംഗം ആര്‍എംപി അനുഭാവികള്‍ സോഷ്യല്‍ മീഡിയിലൂടെ പ്പിക്കുകയാണ്. ഇതും പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
(കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് നടത്തിയ പ്രസംഗം)

കുലം കുത്തി പ്രയോഗം തിരുത്തി പിണറായി
വിജയന്‍ മാപ്പ് പറയണം എന്‍.വേണു

വടകര: ടി.പി ചന്ദ്രശേഖരന്‍ കമ്യുണിസ്റ്റ് വിരുദ്ധ നല്ലെന്നും ടി.പിയുടെ നിലപാട് ശരിയായിരുന്നെന്ന കുറ്റസമ്മതം ജനങ്ങളെ വഞ്ചിക്കാനാണെന്നും കുലംകുത്തി പ്രയോഗം തിരുത്തി പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്ഥാവനയില്‍ പറഞ്ഞു .

ടി.പി വധം സി.പി.എം നേതാക്കളെ വിടാതെ പിന്‍തുടരു ബോള്‍ കൊലയാളിപാര്‍ട്ടിഎന്നനിലയില്‍അവര്‍ജനങ്ങളില്‍നിന്നുംഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് .ടി.പിയുടെ നിലപാടില്‍ നിന്നും ആര്‍.എം.പി.ഐ വ്യതിചലിച്ചെന്ന കോടിയേരിയുടെ വിമര്‍ശനം വൈകിയാണെങ്കിലും ടി.പിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടി യെ യും അ ഗീകരിക്കാന്‍ സി.പി.എം നിര്‍ബന്ധിതമായതിന്റെ തെളിവാണ് .      ‘ആര്‍.എം.പി.ഐക്കെതിരെ കഴിഞ്ഞ 10 വര്‍ഷമായി നിരന്തര അക്രമണങ്ങളും അപവാദ പ്രചാരണങ്ങളും നടത്തിയിട്ടും പാര്‍ട്ടിയെ ഒരു പോറലേല്പിക്കാനും കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ടീയ പാര്‍ട്ടിയായി മാറുകയും ചെയ്തു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സമാനതകളില്ലാത്ത ആക്രമണങ്ങളും കള്ളക്കേസ്സുകളുമാണ് പാര്‍ട്ടിക്ക് നേരിടേണ്ടിവന്നത്. ആക്രമണങ്ങളില്‍ പോലീസ് കാഴ്ചക്കാരായി മാറുകയാണ്. തീവെപ്പ് കൊള്ളയും നടത്തിയ ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകന്നില്. ഈ ഫാസിസത്തെ നേരിടാന്‍ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും യോജിപ്പിച്ച് കൊണ്ട് പ്രതിരോധം തീര്‍ക്കുമ്പോള്‍ സി.പി.എം നുണ്ടാകുന്ന ഒറ്റപ്പെടലാണ് കോടിയേരിക്ക് ടി.പിയെ അംഗീകരിക്കേണ്ടി വന്നതെന്നും അതുകൊണ്ട് ചന്ദ്രശേഖരനെ ഗൂഡാലോചന നടത്തി കൊന്നതെന്തിനാണെന്ന് വിശദീകരിക്കാനുള്ള ആര്‍ ജവം കോടിയേരി കാണിക്കണമെന്നും വേണു പ്രസ്ഥാവനയില്‍ പറഞ്ഞു.

സഖാവ് ടി.പി ചന്ദ്രശേഖരന്റെ അവസാന പ്രസംഗം

കൊല്ലപ്പെടുന്നതിന് 4 ദിവസം മുന്‍പ്, ആര്‍എംപിയുടെ പരിപാടിയില്‍ സഖാവ് ടി.പി ചന്ദ്രശേഖരന്‍ നടത്തിയ പ്രസംഗം തെളിമയാര്‍ന്ന രാഷ്ടീയ നിലപാട് പ്രഖ്യാപനം കൂടിയായിരുന്നു . ടി.പി പങ്കെടുത്ത അവസാന പൊതുപരിപാടി കൂടിയായിരുന്നു..

സിപിഐ(എം)എന്ന പാര്‍ട്ടി അതിന്റെ വിപ്ലവ നിലപാടുകള്‍ ഉപേക്ഷിച്ച് വലതുപക്ഷ നിലപാടിലേക്ക് മാറുമ്പോള്‍ ഒരു യഥാര്‍ത്ഥ വിപ്ലവ നിലപാടിനു വേണ്ടിയുള്ള പ്രസ്ഥാനം പുതുതായി രൂപപെടണമെന്നുള്ള ലക്ഷ്യത്തോടു കൂടി പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങി വന്ന് പുതിയ സംവിധാനം ഉണ്ടാക്കി മുന്നോട്ട് പോകുന്നവരാണ് നമ്മള്‍.

അത്തരം നിലപാടുകള്‍ സ്വീകരിച്ചവരുമായി ചേര്‍ന്ന് കൊണ്ട് ഒരു യഥാര്‍ത്ഥ വിപ്ലവ നിലപാട്, ഒഞ്ചിയം രക്തസാക്ഷികള്‍ മുന്നോട്ട് വെച്ച അവരുടെ പൈതൃകം ഉള്‍ക്കൊണ്ടു കൊണ്ട്, ആ രാഷട്രീയം ഈ മണ്ണില്‍ സാക്ഷാത്കരിക്കാനുള്ള പോരാട്ടത്തിനു വേണ്ടി ഒരു പുതിയ മൂവ്‌മെന്റ് കെട്ടിപ്പടുക്കുക എന്ന ഭാരിച്ച കടമ നമുക്കുണ്ട്. ആ കടമ ഏറ്റെടുത്ത് മുന്നോട്ട് പോകാം എന്ന വളരെ കൃത്യമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തി പിടിച്ചു കൊണ്ടാണ് ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്.

സഖാക്കള്‍ പടിഞ്ഞാറ്റോടി കണ്ണന്‍, മനക്കല്‍ താഴെ ഗോവിന്ദന്‍, പുറവില്‍ കണ്ണന്‍ ജീവിച്ചിരിപ്പുണ്ടായിരുന്ന മൂന്ന് ഒഞ്ചിയം സമരസേനാനികളും പഴയകാല കമ്മ്യൂണിസ്‌റ് പാര്‍ട്ടി പ്രവര്‍ത്തകരും ആര്‍എംപി വേദിയിലുണ്ടായിരുന്നു.

തീര്‍ച്ചയായും ഒഞ്ചിയത്ത് 1948 ഏപ്രില്‍ 30ന് സഖാക്കള്‍ പിടഞ്ഞു വീണു മരിക്കുമ്പോള്‍ പതിനായിരങ്ങള്‍ അണിനിരന്ന മഹാപ്രസ്ഥാനമൊന്നുമായിരുന്നില്ല കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. ചില പോക്കറ്റുകളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയാണത്. അതിന് എല്ലാ ജില്ലകളിലും, എല്ലാ പഞ്ചായത്തിലും സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അത്തരം ഒരു ഘട്ടത്തില്‍ പോലും ഈ നാടിന്റെ ഭാവി രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ചത് .ആ ഭാവി രാഷ്ടീയത്തിന് വേണ്ടി ഞങ്ങളുടെ ജീവന്‍ കൊടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് മരിച്ചു വീണവരാണ് രക്തസാക്ഷികള്‍. നാം ഇപ്പോള്‍ അത്തരം ഒരു കാലഘട്ടത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്.

ഇപ്പോള്‍ അങ്ങിങ്ങ് രൂപപെട്ടിരിക്കുന്നത് വളരെ ചെറിയ പ്രസ്ഥാനങ്ങളാണ്. പക്ഷേ ഇത് ഭാവിയുടെ രാഷ്ട്രീയമാണ്. ഭാവിയുടെ രാഷ്ട്രീയം മുന്നോട് കൊണ്ടുപോവുക എന്നത് അങ്ങേയറ്റം ദുരിതപൂര്‍ണ്ണമായ പ്രവര്‍ത്തനമാണെന്ന് നമുക്കറിയാം. ആ ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോള്‍ ഒരു പക്ഷേ നമ്മുടെ നിരവധി സഖാക്കളുടെ ജീവന്‍ കൊടുക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല.അങ്ങനെ എന്ത് യാതനകള്‍ അനുഭവിക്കേണ്ടി വന്നാലും ഒഞ്ചിയം രക്തസാക്ഷികള്‍ സ്വപ്നം കണ്ട ഒരു സാമൂഹ്യ വ്യവസ്ഥ കെട്ടിപ്പെടുക്കുവാന്‍ വേണ്ടിയുള്ള പുതിയ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് കൊണ്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുന്നോട്ട് പോകും. ‘

( 2012 ഏപ്രില്‍ 30 ഒഞ്ചിയം രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ നടത്തിയ പ്രസംഗമാണിത്. ഈ പ്രസംഗം നടത്തി, നാലാം ദിവസം മെയ് 4 ന് സഖാവ് ടി.പിയെ സി.പി.എം കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തി )

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read