എടച്ചേരി കാക്കന്നൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി

By | Friday February 2nd, 2018

SHARE NEWS

വടകര : എടച്ചേരി കാക്കന്നൂര്‍ ക്ഷേത്രത്തിലെ തിറ ഉത്സവം കൊടിയേറി. കര്‍മ്മി കേളപ്പന്‍ കല്ലാച്ചി കൊടിയേറ്റി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി. കെ. ചാത്തു, വൈസ് പ്രസിഡന്റ് എ. വി. കണ്ണന്‍, സെക്രട്ടറി കെ. പി. കുമാരന്‍, രാജു പുനത്തിക്കണ്ടി, കുന്നത്ത് ഹരിദാസന്‍, കെ. പി. ബാലന്‍, പി. സി. പൊക്കന്‍, പി. സി. കണാരന്‍, പി. കെ. രാജീവന്‍, കണ്ണന്‍ കക്കംവെള്ളി, വി. ടി. കെ. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രധാന ഉത്സവ ദിവസമായ ഇന്ന് ഒമ്പതിന് കുരുത്തോല വരവ്, മൂന്നിന് വാള്‍വരവ്, ഇളനീര്‍വരവ്, നാലിന് എഴുന്നള്ളത്ത്, ഏഴിന് പഞ്ചവാദ്യം തുടര്‍ന്ന് പൂക്കലശം കാഴ്ച വരവ് എന്നിവ നടക്കും. പുലര്‍ച്ചെ മൂന്നു മുതല്‍ വിവിധ തിറകള്‍. നാളെ ഉച്ചയ്ക്ക് അന്നദാനം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read