നാദാപുരം ഉപജില്ലാ കെ.എസ്.ടി.യു. സമ്മേളനം സമാപിച്ചു.

By | Wednesday January 17th, 2018

SHARE NEWS

വടകര : നാദാപുരം ടി.ഐ.എം ട്രെയിനിംഗ് കോളേജിൽ നടത്തപ്പെട്ട കെ.എസ്.ടി.യു നാദാപുരം ജില്ലാ സമ്മേളനം വിവിധ സെഷനുകളോടെ  സമാപിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി  ഉൽഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ടി.കെ.ഖാലിദ് അദ്ധ്യക്ഷനായി. മുഹമ്മദ് ബംഗ്ലത്ത്,ടി.കെ.അമ്മദ് മാസ്റ്റർ,കെ.എം.എ.നാസർ,എം.പി.ജാഫർ മാസ്റ്റർ,മരുന്നോളി കുഞ്ഞബ്ദുല്ല,കിളിയമ്മൽ കുഞ്ഞബ്ദുല്ല,കെ.കെ.നവാസ്,സി.കെ.നാസർ പ്രസംഗിച്ചു. അധ്യാപക ശാക്തീകരണത്തെക്കുറിച്ച് പ്രൊഫ.വഹാബ് ഇരിക്കൂർ ക്ലാസ്സ് നയിച്ചു. സുബൈർ തോട്ടക്കാട് സ്വാഗതവും കിഴക്കയിൽ നൗഫൽ നന്ദിയും പറഞ്ഞു. രാത്രി നടന്ന യാത്രയയപ്പ് യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കൽ ഉൽഘാടനം ചെയ്തു. സ്വാഗതസംഗം ചെയർമാൻ മണ്ടോടി ബഷീർ അധ്യക്ഷനായി. വി.കെ.മൂസ്സ മാസ്റ്റർ, ടി.കെ.മുഹമ്മദ് റിയാസ് സംസാരിച്ചു. സർവ്വീസിൽ നിന്ന് പിരിയുന്ന പണാറത്ത് അസീസ് മാസ്റ്റർ,എം.പി.ഹമീദ് മാസ്റ്റർ, പി.സുരയ്യ ടീച്ചർ, കെ.സൂപ്പി മാസ്റ്റർ എന്നിവർക്കുള്ള ഉപഹാരം കെ.കെ.ഉസ്മാൻ മാസ്റ്റർ, സൽമ ടീച്ചർ എന്നിവർ നൽകി. കിഴക്കയിൽ ബഷീർ സ്വിഗതവും എൻ.കെ.സലീം മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കൗൺസിൽ മീറ്റ് ടി.കെ.അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ ടി.പി.അബ്ദുൽ ഗഫൂർ ഉൽഘാടനം ചെയ്തു. കെ.വി.കുഞ്ഞമ്മദ്, കുറ്റിയിൽ കുഞ്ഞബ്ദുല്ല, എം.എം.മുഹമ്മദ്, കെ.കെ മുഹമ്മദലി, ഒ.മുനീർ, എം.വി.എ.റഹ്മാൻ, ബഷീർ എടച്ചേരി, ടി.കെ.ഹരീദ് പ്രസംഗിച്ചു. യൂനുസ് മുളിവയൽ സ്വാഗതവും, എ.സി.അഷ്കർ നന്ദിയും പറഞ്ഞു. നേരത്തെ, വി.കെ.മൂസ്സ മാസ്റ്റർ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക്തുടക്കമായത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read