കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു

By news desk | Friday December 29th, 2017

SHARE NEWS

നാദാപുരം: കോണ്‍ഗ്രസ്സിന്റെ നൂറ്റിമുപ്പത്തിമൂന്നാം ജന്മ ദിനത്തില്‍ കെ. എസ് .യു പ്രവര്‍ത്തകര്‍ ഘോഷയാത്ര നടത്തി. ചെക്യാട്
യൂനിറ്റ് കെ.എസ്.യു കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്ര ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച് കോണ്‍ഗ്രസ്സ് ഓഫീസിന് മുന്‍പില്‍ സമാപിച്ചു. 131 വര്‍ഷം പിന്നിട്ട കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രധാന്യം വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെച്ചു. ഉമ്മത്തൂരില്‍ ജന്മദിനാഘോഷ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.

കുറ്റ്യാടി: കോണ്‍ഗ്രസ് ജന്മദിനാഘോഷത്തോടനുബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് ആദരം. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വട്ടോളി കുളമുള്ള പറമ്പത്ത് സാവിത്രി അമ്മയെയാണ് ആദരിച്ചത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എസ്.ജെ.സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍ അദ്ധ്യക്ഷത വഹിച്ചു. ടി.സുരേഷ് ബാബു, പി.പി.ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചെക്യാട്‌ KSU യൂണിറ്റ്‌ നടത്തിയ ആഹ്ലാദ യാത്ര,

Posted by Hariskk Bhaai on Thursday, December 28, 2017

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read