അവശത അനുഭവിക്കുന്നവർക്ക് തണലാവാൻ ബ്രദേഴ്‌സ് ചാരിറ്റബിൾ ട്രസ്റ്റും

By | Wednesday January 24th, 2018

SHARE NEWS
വടകര: അവശത അനുഭവിക്കുന്നവർക്ക്  കൈത്താങ്ങായി കുഞ്ഞിപ്പള്ളി ടൗൺ കേന്ദ്രമാക്കി ബ്രദേഴ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം തുടങ്ങി. ആയിഷ കോംപ്ലക്സിൽ തുടങ്ങിയ ഓഫീസ് സി കെ നാണു എം എൽ എ ഉദ്‌ഘാടനം ചെയ്തു.  പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി കുഞ്ഞിപ്പള്ളി ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി അയ്യൂബ് അധ്യക്ഷത വഹിച്ചു. അരുൺ ആരതി, എം പി ബാബു, എം പി രാജൻ, പി എം അശോകൻ, പ്രദീപ് ചോമ്പാല, കെ. അൻവർ ഹാജി, പി. നാണു, ഹുസ്സൻകുട്ടി ഹാജി, സമീർ കുഞ്ഞിപ്പള്ളി, സി എം രാജീവൻ, ബാലൻ, കെ പി മുരളീധരൻ, ഡോ. അബ്ദുൾനസീർ എന്നിവർ സംസാരിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read