ഷാ​ഹി​ദയുടെ ദുരൂഹ മരണം; തലശ്ശേരി സ്വദേശിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

By | Thursday May 25th, 2017

SHARE NEWS
തലശ്ശേരി: വീ​ട്ടി​നു​ള്ളി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മരിച്ച നിലയില്‍ കണ്ടെത്തിയ കു​ന്ന​മം​ഗ​ലം പി​ലാ​ശേ​രി ക​ള​രി​ക്ക​ണ്ടി പു​റാ​യി​ൽ ഷാഹിദ (34)യുടെ ഭര്‍ത്താവും തലശ്ശേരി സ്വദേശിയുമായ അബ്ദുല്‍ റഷീദിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഷാ​ഹി​ദ മ​രി​ച്ച​ത് മു​ത​ൽ റഷീദിനെയും ഇ​വ​രു​ടെ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യെ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. എന്നാല്‍ റ​ഷീ​ദ് ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ എ​ത്തി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു​ണ്ട്. പരിസരവാസികള്‍ ആരുമായും ഇയാള്‍ വലിയ അടുപ്പം കാണിച്ചിരുന്നില്ല. അതിനാല്‍ ഇയാളെ കുറിച്ച് ആര്‍ക്കും വലിയ അറിവുകളൊന്നും ഇല്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പോ​സ്റ്റ്മോ​ർ​ട്ടം റിപ്പോര്‍ട്ടില്‍   ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്ത​യെന്നാ​ണ് ഡോക്ടറുടെ വിശദീകരണം ഉള്ളത്. ഇതോടെ ഷാഹിദയുടെ മരണം കൊലപാതകമാണെന്ന് പൂര്‍ണമായും തെളിഞ്ഞെന്ന് ചേ​വാ​യൂ​ർ സി​ഐ കെ.​കെ. ബി​ജു പ​റ​ഞ്ഞു. ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ റഷീദിനെ പിടികൂടാന്‍ പി​ടി​കൂ​ടാ​ൻ മൂ​ന്ന് സ്ക്വാ​ഡു​ക​ളാ​യാ​ണ് പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read