മാഹി മദ്യത്തിനെതിരെ ദീപം തെളിയിച്ച് സ്ത്രീജ്വാല

By | Tuesday January 23rd, 2018

SHARE NEWS

അഴിയൂര്‍(വടകര): മാഹി മദ്യത്തിന്റെ ദുരിതം പേറുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വനിതകള്‍ ലഹരിക്കെതിരെ സ്ത്രീജ്വാല സംഘടിപ്പിച്ചു. മാഹി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ മാഹി അതിര്‍ത്തിവരെ ദീപം തെളിയിച്ചാണ് സ്ത്രീജ്വാല ഒരുക്കിയത് പ്രദേശവാസികളില്‍ വേറിട്ടനുഭവമായി .അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കടുത്തു .സ്ത്രീ ജ്വാല പരിപാടി. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു .ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായി മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
മറ്റൊരു കാലത്തും ഇല്ലാത്തവിധം എക്‌സൈസ് വകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ക്കെതിതിരായി ശക്തമായ ജനകീയ ഇടപെടല്‍ തുടരണമെന്ന് മന്ത്രി പറഞ്ഞു.വടകര ബ്ലോക്ക് പഞ്ചയാത്ത് സര്‍ഗവേദി നാടകമായ കാലന്‍ ഇല്ലാത്ത കാലന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. സി.കെ.നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ.സുരേഷ്, ജനപ്രതിനിധികളായ റീന രയരോത്ത്,, ഉഷ ചാത്താങ്കണ്ടി, സുധ മാളിയേക്കല്‍, കെ.പ്രമോദ്.തോട്ടത്തില്‍ മഹിജ, ഉഷ കുന്നുമ്മല്‍, സുകുമാരന്‍ കല്ലറോത്ത്,എഇഒ സുരേഷ് ബാബു,പി.എം.അശോകന്‍, പ്രദീപ് ചോമ്പാല. ശശിധരന്‍ തോട്ടത്തില്‍,കുന്നുമ്മല്‍ അശോകന്‍,പി.നാണു.കെ.പി.പ്രജിത്ത് കുമാര്‍, കുന്നുമ്മല്‍ അശോകന്‍,കെ.അന്‍വര്‍ഹാജി, കെ.ശേഖരന്‍ ,ഡോ.കെ.കെ നസീര്‍ശ്രീജേഷ് കുമാര്‍, ടി. ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read