ദേശീയ പാത സ്ഥലമെടുപ്പ്; സംഘര്‍ഷം സൃഷ്ടിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം

By | Monday April 30th, 2018

SHARE NEWS

വടകര: മാര്‍ക്കറ്റ് വിലയും പുനരധിവാസവും ഉറപ്പ് വരുത്താതെയുള്ള അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ദേശീയ പാത സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള കുടിയൊഴിപ്പിക്കല്‍ നടപടികള്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. കീഴാറ്റൂരില്‍ നടന്ന ബൈപ്പാസ് സമരം സംസ്ഥാന സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സ്ഥലമെടുപ്പ് നടപടികള്‍ ചെറുക്കാനും, വീടുകള്‍ നഷ്ടപ്പെടുന്നവര്‍ ഒരുകാരണവശാലും ഒഴിയാന്‍ പാടില്ലെന്നും കര്‍മ്മ സമിതി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ ഉയര്‍ന്ന വില നല്‍കുമെന്ന റവന്യു ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ വിശ്വസിച്ചാണ് പലയിടത്തും സ്ഥലമുടമകള്‍ സര്‍വ്വേ സമ്മതിച്ചതും രേഖകള്‍ കൈമാറിയതും.

എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇവരും സമരത്തിനൊപ്പം നില്‍ക്കുന്നത് ഏറെ തലവേദന സൃഷ്ടിച്ചേക്കും.
ലോകസഭാ തെരെഞ്ഞെടുപ്പ് അടുത്ത് സാഹചര്യത്തില്‍ കോണ്‍ഗ്രസ്സും, ലീഗും, ബിജെപി അടക്കമുള്ള കക്ഷികള്‍ സമരസംഘടനകളെ സഹായിക്കാന്‍ സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അതിനിടയില്‍ സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സമരസംഘടനകള്‍ ഹര്‍ത്താല്‍ നടത്താന്‍ നീക്കം തുടങ്ങിയതായും സൂചനയുണ്ട്.

എന്നാല്‍ നേരത്തെ 30 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കണമെന്ന ആവശ്യം സ്ഥലം നഷ്ടപ്പെടുന്നവരും, സമരം നടത്തുന്ന കര്‍മ്മ സമിതിയും തള്ളിക്കളഞ്ഞതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കര്‍മ്മസമിതി നേതാക്കളുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. ജില്ലയില്‍ അറുപതു ശതമാനം സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read