ന്യൂന മര്‍ദ പാത്തി അടുത്തെത്തി ; വടകരയിലെ തീരമേഖലയില്‍ അതീവ ജാഗ്രത… പ്രത്യേക കണ്‍ട്രോള്‍ റൂ തുറന്നു

By news desk | Wednesday March 14th, 2018

SHARE NEWS

വടകര : കന്യാകുമാരിയ്ക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക്പടിഞ്ഞാറ്
ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദം അടുത്തെത്തിയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂന മര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്ന കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ താലൂക്കിലെ തീരദേശ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ദുരന്തനിവാരണ
വിഭാഗം അറിയിച്ചു.
വടകര താലൂക്കിലെ മൂന്ന് വില്ലേജ് ഓഫീസുകളും,
മുന്‍കരുതല്‍ നടപടികള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുക.
തഹസില്‍ദാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും ജില്ലാ കലക്ടര്‍
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഫിഷറീസ്, ആരോഗ്യം, കോസ്റ്റ്ഗാര്‍ഡ്,
ഫോറസ്റ്റ്, പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യു, കെഎസ്ഇബി എന്നീ
വകുപ്പുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍
മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് അറിയിപ്പുണ്ട്. വടകരയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുള്ളതായി തഹസില്‍ദാര്‍ അറിയിച്ചു. നമ്പര്‍ : 0496 2522361.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read