ത്രിപുരയിലെ സംഘ്പരിവാര്‍ ഫാസിസത്തിനെതിരെ നാടെങ്ങും പ്രതിഷേധം

By news desk | Wednesday March 7th, 2018

SHARE NEWS

വടകര: ത്രിപുരയിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിനെതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. എല്‍.ഡി.എഫ് നേതൃത്വത്തില്‍ വടകരയില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം സി.പി.എം
ജില്ലാ സിക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ
മണ്ഡലം സിക്രട്ടറി ആര്‍.സത്യന്‍ യോഗത്തില്‍ അധ്യക്ഷത
വഹിച്ചു. പി.സത്യനാഥന്‍, പി.സോമശേഖരന്‍, കെ.പ്രകാശന്‍, സി.പി.എം ഏരിയസിക്രട്ടരി ടി.പി.ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച പ്രകടനത്തിന് പി.സജീവ് കുമാര്‍, സി.ഭാസ്‌കരന്‍ മാസ്റ്റര്‍, ടി.പി.ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നാദാപുരം:കല്ലാച്ചിയില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സി. പി ഐ എം ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു ടി.കെ രാജന്‍ മാസ്റ്റര്‍, അദ്ധഖക്ഷത വഹിച്ചു. പി. ഗവാസ്, കരിമ്പില്‍ ദിവാകരന്‍ സി.ദിവാകരന്‍, എന്നിവര സംസാരിച്ചു .പി.കെ.ബാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു
.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read