ലീഗിന്റെ പൊതുയോഗത്തിന് അനുമതി നിഷേധം; പ്രതിഷേധവുമായി നേതാക്കള്‍

By | Saturday October 21st, 2017

SHARE NEWS

നാദാപുരം: ലീഗിന്റെ പൊതുയോഗത്തിന് അനുമതി നിഷേധിച്ചതിനെ നേതാക്കളും പ്രവര്‍ത്തകരും രംഗത്ത്. ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ച പൊതുയോഗത്തിന് പോലീസ് അനുമതി നിഷേധിച്ചത്.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റിയാസ് അക്രമണത്തിനിരയായതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധ യോഗത്തിന് അനുമതി തേടിയത്.

അസ്ലം വധക്കേസിലെ പ്രതിയുടെ നേതൃത്വത്തില്‍ അക്രമം നടത്തിയെന്നാണ് പരാതി.

ക്രിമിനല്‍ സംഘത്തെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് എം കെ സമീര്‍, സെക്രട്ടറി കെ കെ മുഹമ്മദ് എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുടവന്തേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ അഗ്നിക്കിരയായിരുന്നു.

 

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read