വടകര സൊസൈറ്റി ഗ്രൗണ്ട് സ്റ്റേഡിയത്തിന് അനുവദിക്കണം : മുസ്ലീം യൂത്ത് ലീഗ്

By | Tuesday March 27th, 2018

SHARE NEWS

വടകര: സൊസൈറ്റി ഗ്രൗണ്ട് സ്റ്റേഡിയത്തിന് അനുവദിക്കുക എന്ന ആവശ്യവുമായി വടകര മുനിസിപ്പല്‍ മുസ്ലീം യൂത്ത് ലീഗ് മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി. ഗ്രൗണ്ടില്‍ സ്റ്റേഡിയം അനുവദിക്കുന്നതിന് കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.

എന്നാല്‍ പല കാരണങ്ങളാല്‍ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മുനിസിപ്പല്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ടി.ഐ. നാസര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

നഫ്‌സല്‍. എന്‍.പി.എം,എം.ഫൈസല്‍,അന്‍സാര്‍ മുകച്ചേരി പ്രസംഗിച്ചു. അശ്രഫ്.പി.പി,അനസ്.കെ,റമീസ്.എം,യൂനസ്.എ വി,മന്‍സൂര്‍,നസീര്‍.പി.വി,അര്‍ഷാദ് അലി മാര്‍ച്ചിന് നേതൃത്വം നല്‍കി.
അക്ബര്‍.കെ.സി. അധ്യക്ഷ്യം വഹിച്ചു.

റഫീഖ്.പി ടി.കെ സ്വാഗതവും,ദിഹാര്‍.സി നന്ദിയും പറഞ്ഞു.അടുത്ത് തന്നെ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ പ്രമേയം അവതരിപ്പിച്ച് ഐക്യകണ്‌നേ തീരുമാനമെടുത്ത് സര്‍ക്കാറിലേക്ക് അയക്കാമെന്ന് ഉറപ്പു നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read