ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ നാരങ്ങാ വെള്ളം ഉത്തമം

By | Wednesday January 11th, 2017

SHARE NEWS

ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരം മെലിയണമെന്നാഗ്രഹമുള്ളവര്‍ക്കും ധൈര്യമായി നാരങ്ങാ വെള്ളം കുടിച്ചു തുടങ്ങാം. നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്.

1.ശരീര സൗന്ദര്യം നിലനിറുത്തുന്നതിന് നാരങ്ങ വെള്ളം ദിവസവും കുടിക്കുന്നതു നല്ലതാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളകറ്റി യുവത്വം പ്രദാനം ചെയ്യാന്‍ നാരങ്ങയ്ക്കു കഴിയും. ചെറു നാരങ്ങ വെള്ളം കുടിക്കുന്നത് കലോറി കുറയ്ക്കുന്നതിനും ഏറെ സഹായകരമാണ്.

2.ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കുന്നു. ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിയ്ക്കുന്നു. നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിനെ സംരക്ഷിക്കുന്നു. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.

3.ദഹനേന്ദ്രിയത്തെ ശുദ്ധിയാക്കാനും ശരീരത്തിലേക്ക് ആവശ്യമായ ധാതുക്കളെ ആഗിരണം ചെയ്യാനും നാരങ്ങയുടെ ഉപയോഗം സഹായിക്കും. ദഹനം കൃത്യമായ രീതിയില്‍ നടക്കുമെന്ന് മാത്രമല്ല, ഗ്രാസ്ട്രബിള്‍ ഇല്ലാതാക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങ വെള്ളത്തിന് കഴിയും.

4.നാരങ്ങയിലെ ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ അളവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഓക്കാനമുണ്ടാക്കുന്ന അവസ്ഥ അല്ലാതെയാക്കുന്നതിനും സഹായിക്കുന്നു.

5.വൈറ്റമിന്‍ സി, ബി എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യം, കാല്‍ഷ്യം, അയണ്‍ മഗ്നീഷ്യം എന്നിവയെല്ലാം നാരങ്ങയിലുണ്ട്. ക്ഷീണം അകറ്റുന്നതിനൊപ്പം ഉന്മേഷം നല്‍കുകയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇതിന് കഴിയും. നല്ലൊരു എനര്‍ജി ഡ്രിങ്കാണിത്. മാനസികപിരിമുറുക്കമുള്ള ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ചെറുനാരങ്ങ വെള്ളം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതും വിഷാദരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനും സഹായിക്കുന്നു. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ പലര്‍ക്കും വെള്ളം തനിയെ കുടിക്കാന്‍ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read