ട്രാഫിക് പരിഷ്‌കാരത്തില്‍ വലഞ്ഞ് വടകര ; മേമുണ്ട, വില്യാപ്പള്ളി റൂട്ടുകളില്‍ 29 മുതല്‍ ബസ്സോട്ടം നിര്‍ത്തും

By news desk | Saturday January 27th, 2018

SHARE NEWS

വടകര: ട്രാഫിക് ഉപദേശക സമിതി നഗരത്തില്‍ നടപ്പിലാക്കിയ പുതിയ ക്രമീകരണങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 29 മുതല്‍ മേമുണ്ട., വില്യാപ്പള്ളി റൂട്ടുകളില്‍ ബസ്സോട്ടം നിര്‍ത്തും. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റേയും മോട്ടോര്‍ യൂണിയനുകളുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വടകര പഴയ ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന മേമുണ്ട, കോട്ടപ്പള്ളി, ആയഞ്ചേരി, വില്യാപ്പള്ളി, തണ്ണീര്‍പ്പന്തല്‍, റൂട്ടുകളോടുന്ന സ്വകാര്യ ബസ്സുകളുടെ റൂട്ടുകള്‍ ഏകപക്ഷീയമായി മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

ഈ റൂട്ടിലോടുന്ന ബസ്സുകള്‍ പുതിയ സ്റ്റാന്റില്‍ കയറാതെ ലിങ്ക് റോഡ് വഴി പോകുമ്പോള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ സാമ്പത്തിക നഷ്ടം വരുന്നതായി ബസ് ഉടമകള്‍ ചൂണ്ടി കാട്ടുന്നു. യാത്രക്കാരും ഏറെ ദൂരം നടന്നാണ് പുതിയ ബസ് സ്റ്റോപ്പിലെത്തുന്നത്. ലിങ്ക് റോഡ് വഴിയുള്ള സര്‍വീസ് അപകസാധ്യത കൂടുതലാണെന്നും യാത്രക്കാര്‍ ചൂണ്ടി കാട്ടുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read