മാഹി വഴി മദ്യം കടത്താന്‍ സ്വകാര്യ ബസ് ജീവനക്കാരും ; മാഹിപ്പാലത്ത് ട്രാഫിക് നിയന്ത്രിക്കാന്‍ ആളില്ല

By news desk | Wednesday March 21st, 2018

SHARE NEWS

വടകര: മാഹി വഴി കടന്നു പോകുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ മാഹി നിര്‍മിത വിദേശമദ്യം കടത്തുന്നത് പതിവായിരിക്കുകയാണെന്ന് യാത്രക്കാരുടെ പരാതി. ചില ഡ്രൈവര്‍മാര്‍ മദ്യപിച്ച് സര്‍വീസ് നടത്തുന്നുണ്ടെന്നും പരാതിയുണ്ട്.

ചൊക്ലി- തലശ്ശേരി റൂട്ടിലും മദ്യകടത്ത് വ്യാപകമാണ്. ബസ്സ് പള്ളൂരില്‍ നിര്‍ത്തി പരസ്യമായി മദ്യം വാങ്ങുന്ന ബസ്് ജീവനക്കാരെ ഇവിടെ കാണാം. പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് ഈ പ്രവൃത്തികളൊക്കെ അരങ്ങേറുന്നത്. അധികൃതര്‍ മനസ്സു വെച്ചാല്‍ പോലീസിന്റെ മുക്കിന്റെ താഴെയുള്ള മദ്യക്കടത്ത് നിറുത്താന്‍ കഴിയും.

ന്യൂ മാഹി പൊലീസ് എയിഡ് പോസ്റ്റില്‍ രാത്രി കാലങ്ങളില്‍ പൊലീസ് ഇല്ലാതായിട്ട് ഒരാഴ്ച കഴിഞ്ഞു. നിലവില്‍ ഉണ്ടായിരുന്ന രണ്ട് ഹോം ഗാര്‍ഡിനെ സ്ഥലം മാറ്റിയതിനാല്‍ നിരന്തരം താഗതകുരുക്ക് രൂക്ഷമാകുന്ന മാഹിപ്പാലത്ത് ട്രാഫിക് നിയന്ത്രിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണ്.

ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡിനെയും മാറ്റിയത് എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

പെരിങ്ങത്തൂര്‍ വഴി ഇരിങ്ങണ്ണൂര്‍, തൂണേരി പ്രദേശങ്ങളിലേക്കും ചെറിയ വാഹനങ്ങളിലുമായി ധാരാളം മദ്യം കടത്തുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read