മാഹി വഴിയുള്ള മദ്യകടത്ത് വര്‍ദ്ധിക്കുന്നു ; ലോറിയില്‍ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

By news desk | Saturday March 10th, 2018

SHARE NEWS

വടകര: മാഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കടത്തുകയായിരുന്ന വിദേശമദ്യം അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ തുലൂര്‍ അമ്മന്‍ കോവില്‍ മീനക്കില്‍ അശോക് കുമാറിനെ(30)എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനയ്ക്കിടയില്‍ അറസ്റ്റ് ചെയ്തു.

കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്ത് തിരിച്ച് പോകുകയായിരുന്ന ടി.എന്‍.37ഇസെഡ് 0759 മഹീന്ദ്ര പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന മദ്യമാണ് പിടികൂടിയത്.
പ്ലാസ്റ്റിക് ട്രേയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. നാല് കെയ്‌സില്‍ 750 ലിറ്റര്‍ 48 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസര്‍ റിമേഷ് കെ.എന്‍,വിജയന്‍.വി.സി, പ്രബിത്ത് ലാല്‍.എം.കെ ,അനീഷ്.എ.പി എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read