മാഹിയില്‍ നിന്നും കടത്തുകയായിരുന്നു വിദേശമദ്യം പിടികൂടി

By news desk | Saturday May 5th, 2018

SHARE NEWS

തലശ്ശേരി : ന്യൂ മാഹി എകൈസസ് ചെക്ക്‌പോസ്റ്റില്‍ വന്‍ മദ്യവേട്ട. പി വൈ 03.5572 നമ്പര്‍ ഗുഡ്‌സ് ഓട്ടോയില്‍ കടത്തുകയായിരുന്ന മദ്യവുമായി മാഹി പാറക്കല്‍ നവ്യാ നിവാസില്‍ ബാലകൃഷ്ണനെ (63) എകൈസസ് സംഘം പിടികൂടി.

45 കെയിസ് ബിയര്‍, 10 കെയിസ് വിദേശമദ്യം, നാല് കെയിസ് വൈന്‍ എന്നിവയാണ് പിടിച്ചെടുത്തത്. എകൈസസ് ഇന്‍സ്‌പെക്ടര്‍ കെ.അജയനും സംഘം നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടിച്ചെടുത്തത്.

പ്രിന്റിവ് ഓഫീസര്‍ കെ.ജി.മുരളിദാസ്, സിഇഒമാരായ എം.സുരേന്ദ്രന്‍, പി.കെ.രാജിവ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെയും തൊണ്ടി മുതലുകളും വാഹനവും തുടര്‍ നടപടികള്‍ക്കായി തലശേരി റെയിഞ്ചിനു കൈമാറിയതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read