വടകരയില്‍ 14 ന് ലോക് അദാലത്ത് ; പരാതികള്‍ ക്ഷണിച്ചു

By news desk | Tuesday June 12th, 2018

SHARE NEWS

വടകര:വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി ജൂലൈ 14ന് വടകര കോടതിയില്‍ വെച്ച് നടത്തുന്ന ലോക് അദാലത്തിലേക്ക് പൊതു ജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നു.

കുടുംബ തര്‍ക്കങ്ങള്‍,അതിര്‍ത്തി
തര്‍ക്കങ്ങള്‍,ബാങ്ക് വായ്പ,വൈദ്യുതി,വെള്ളം,റവന്യൂ റിക്കവറി എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അദാലത്തില്‍ പരിഗണിക്കും.

പരാതികള്‍ ജൂണ്‍ 25 നകം വടകര കോടതി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണെന്ന് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി സെക്രട്ടറി അറിയിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read