മാച്ചിനാരിയിലെ മരങ്ങളെ വിട്ടു കൊടുക്കില്ല ; സ്‌റ്റേഡിയത്തിന്റെ പേരില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തൊടാന്‍ അനുവദിക്കില്ല ; സമരം എസ്എഫ്‌ഐ ഏറ്റെടുക്കും

By | Wednesday May 16th, 2018

SHARE NEWS

വടകര: മടപ്പള്ളി കോളേജെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മകളിലേക്ക് ആദ്യം കടന്നു വരിക തോമസ് മാഷും കൂട്ടരും വെച്ചുപിടിപ്പിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ്.

ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പേരില്‍ ഗാര്‍ഡനിലെ 30 ഓളം മരങ്ങള്‍ വെട്ടി നിരത്താന്‍ ഒരുങ്ങുകയാണ്. ഇതിനെതിരെ എസ്എഫ്ഐയുടേയും കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരമുഖത്താണ്.
കോളേജുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തിന് ആവശ്യമായി സ്ഥലങ്ങള്‍ ലഭ്യമായിരിക്കെയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മരങ്ങള്‍ക്ക് നേരെ കൈ വെയ്ക്കുന്നത്.

സമരം സ്‌റ്റേഡിയത്തിന് എതിരെയല്ലെന്നും ഗാര്‍ഡന്‍ നശിപ്പിക്കുന്നവര്‍ക്കെതിരെയാണെന്നും മരങ്ങള്‍ മുറിക്കുന്നതിനെതിര വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും
എസ്എഫഐ നേതൃത്വം വ്യക്തമാക്കി.

ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്
അപൂര്‍വ്വ ജൈവ സമ്പത്തിനെ

ഒഞ്ചിയം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മടപ്പള്ളി ഗവ: കോളേജ് ഐക്യ കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ കലാലയങ്ങളില്‍ ഒന്നാണ്. കോളേജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ജന്തുസസ്യ സമ്പത്തു കൊണ്ട് ഒട്ടേറെ പ്രത്യേകതകളുള്ള ഇടമാണ്.

പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണുന്ന സ്ഥാനീയരായ (Endemic – Species) സസ്യങ്ങളാണ് ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ അധികവും ഉള്ളത്. കേരളത്തില്‍ തന്നെ പ്രധാനമായും വടക്കന്‍ മലബാറിലെ കാവുകളില്‍ കാണുന്ന പറക്കുന്ന പാമ്പ് (Ornate flying – snake ), ഉടുമ്പ്, പറക്കുന്ന ഓന്ത് (Draco), അണലി, മൂര്‍ക്കന്‍, ചേര, അരണ, ഓന്ത് തുടങ്ങിയ ഉരഗങ്ങളെ ഇവിടെ കാണാം.

ഹിമാലയത്തില്‍ നിന്നും കേരളത്തിലേക്ക് ശൈത്യകാലത്ത് ദേശാടനം നടത്തുന്ന കാവി( Indian pitta ), നാക മോഹന്‍ ( Paradise Flycatcher ), വെള്ളിമൂങ്ങ ( Barn Owl ), ചെവിയന്‍ നത്ത് (Indian Scopes Owl), പ്രാപിടിയന്‍ (Shikra), മഞ്ഞക്കിളി (Indian Golden Oriole), ചുട്ടി പരുന്ത് (Crested Serpent Eagle), മലമ്പുള്ള് (Crested goshawk) തുടങ്ങിയ പക്ഷികളുടെയും ചുണയന്‍ കീരി, കുറു നരി പോലുള്ള സസ്തനികളുടെയും എണ്ണിയാല്‍ ഒടുങ്ങാത്ത ഷഡ്പദങ്ങളുടെയും ആവാസ കേന്ദ്രമാണ് ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. പറക്കുന്ന തവള (Malabar Gliding Frog ), മണവാട്ടി തവള, മരത്തവള (Common Tree Frog ), ചൊറിത്തവള (Indian Bufo) തുടങ്ങിയ ഉഭയ ജീവികളെയും ഇവിടെ കാണാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read