മടപ്പള്ളി കോളേജ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തകര്‍ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും: റവല്യൂഷണറി യൂത്ത്

By news desk | Thursday May 17th, 2018

SHARE NEWS

വടകര: മടപ്പളളി ഗവ:കോളേജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മരങ്ങള്‍ മുറിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള കോളേജ് അധികാരികളുടെ നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള വടക്കന്‍ കേരളത്തിലെ തന്നെ അപൂര്‍വ്വമായ ജൈവ വൈവിധ്യ സമ്പത്തിനെ തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് മടപ്പള്ളി കോളേജിലെ 20 ഇനം മരവിഭാഗങ്ങളില്‍ നിന്നായി ഏതാണ്ട് നാല്‍പ്പതോളം വൃക്ഷങ്ങള്‍ മുറിച്ചു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

മഹാഗണി,വാക,ഉങ്ങ്, ചമത,പ്ലാവ് തുടങ്ങിയ മരങ്ങളാണ് മുറിച്ചു മാറ്റപ്പെടുന്നത് എന്നത് ഗൗരവകരവും ഈ നടപടി കോളേജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതിന്റെ ഭാഗവുമാണ്. നേരത്തെയും സമാനരൂപത്തില്‍ അനധികൃതമായി കോളേജിലെ മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

ഏക്കര്‍ കണക്കിന് സ്ഥലം സ്വന്തമായുള്ള കോളേജില്‍ അനിയോജ്യമായ മറ്റൊരു സ്ഥലത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ കോളേജധികൃതര്‍ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി ടി.കെ സിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read