മടപ്പള്ളിയിലെ റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട് ; അടിപ്പാത കൊണ്ട് പ്രയോജനമില്ലെന്ന് പ്രദേശവാസികള്‍

By news desk | Tuesday May 29th, 2018

SHARE NEWS

വടകര: ഒന്നേകാല്‍ കോടി ചെലവഴിച്ച് നിര്‍മിച്ച മടപ്പള്ളി റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്. മഴ കനത്തോടെ അടിപ്പാതയില്‍ വെള്ളം കെട്ടിനിന്ന് കാല്‍നടയാത്രയും വാഹന ഗതാഗതവും ദുസ്സഹമായി. മഴ കനത്താല്‍ മൂന്നടിയോളം വെള്ളം കെട്ടിനില്‍ക്കും.

അടിപ്പാതയില്‍ വെള്ളം നിറഞ്ഞതോടെ സ്‌കൂള്‍ കുട്ടികള്‍, പ്രായമായവര്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടാണ് റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നത്.

റെയില്‍വേ ട്രാക്ക് മുറിച്ചു കടന്നുള്ള യാത്ര ഏത് സമയവും അപകട സാധ്യത ഏറെയാണ്. ഇത് കാരണം പ്രദേശവാസികള്‍ ആശങ്കയിലാണ് .അടിപ്പാതയിലൂടെ നടന്നു പോകാനും വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്പര്‍ശം അയല്‍പക്കവേദി യോഗം ആവശ്യപ്പെട്ടു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read