മടപ്പള്ളിയില്‍ വാഹനാപകടം വര്‍ധിക്കുന്നു ; ഒരാഴ്ച്ചക്കിടെ പൊലിഞ്ഞത് രണ്ട് യുവാക്കളുടെ ജീവന്‍

By | Wednesday April 12th, 2017

SHARE NEWS

വടകര:  മടപ്പള്ളി ദേശീയ പാതയില്‍ വാഹനാപകടം വര്‍ധിക്കുന്നു. ഒരാഴ്ച്ചയ്ക്കിടെ പൊലിഞ്ഞത് രണ്ട് യുവാക്കളുടെ ജീവന്‍. ശനിയാഴ്ച മടപ്പള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവള്ളൂര്‍ സ്വദേശി നിരയില്‍ പ്രജീഷാണ്(29) ഇന്നലെ മരണമടഞ്ഞു.

അപകടത്തില്‍ തലക്ക് പരിക്കേറ്റ പ്രജീഷ്  കോഴിക്കോട് മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കവെയാണ് മരിച്ചത്. മാതാവ്: ലീല. സഹോദരി പ്രമിഷ.

കഴിഞ്ഞ വെള്ളിയാഴ്ച അറക്കല്‍ പൂരോത്സവം കണ്ട് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും ഒരാള്‍ മരിച്ചിരുന്നു.   തലശേരിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിയായ  വെള്ളികുളങ്ങര  വിളക്കുമാടം കുനി ആദര്‍ശാണ് (19) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് വെള്ളികുളങ്ങര കസ്തൂരിക്കുനിയില്‍ അമല്‍റോജനെ (20) കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു  സംഭവം.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read