മടപ്പള്ളി റെയിൽവേ അടി പാത;കാത്തിരുന്നിട്ടും ദുരിതം തീരുന്നില്ല വെള്ളകെട്ട് ഗതാഗതത്തിന് തടസ്സം

By | Tuesday May 15th, 2018

SHARE NEWS

വടകര:ഒഞ്ചിയം പഞ്ചായത്തിനെ കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന മടപ്പള്ളി റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല.വലിയ പ്രതിക്ഷയോടെ വര്‍ഷങ്ങള്‍ കാത്തിരിന്ന് പണിത  റെയിവെ അടിപാത പൂര്‍ണ്ണതയിലെത്തിക്കാൻ സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് തടസ്സം.

റെയില്‍വെയുടെ പണി പൂര്‍ത്തിയായെങ്കിലും അനുബദ്ധ പണികളായ ഓവുചാല്‍ നിര്‍മ്മിക്കാത്തത് കാരണം വെളളക്കെട്ടാണ് അടിപാതയില്‍ .കാലവർഷം ആരംഭിച്ചാൽ ഇത് വഴിയുള്ള കാൽനട യാത്രയും,വാഹന യാത്രയും ദുഷ്കരമാണ്.മഴതുടങ്ങിയതോടെ അടിപാതയില്‍ ചെളിനിനഞ്ഞ വെളളകെട്ടാണ് .

നാട്ടുകാര്‍ താല്കാലികമായി കവുങ്ങിന്‍ തടികള്‍ വെച്ച് നടപാത ഉണ്ടാക്കിയെങ്കിലും അത് പ്രായോഗികമായില്ല. മഴക്കാലം തുടങ്ങിയാല്‍ മൂന്നടിയോളം വെളളം അടിപാതയില്‍ കെട്ടികിടക്കാനാണ് സാധ്യത .

ഇപ്പോള്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും പ്രയാസപ്പെട്ടാണ് ഇത് വഴി കടന്നുപോകുന്നത് . നല്ലമഴയായാല്‍ പൂര്‍ണ്ണമായും വാഹനഗതാഗതം നിലക്കും. ഇരുവശങ്ങളിലും ഡ്രൈനേജ് പണിത്‌ നിലവിലുളള കലുങ്കിലൂടെ വെളളത്തെ തിരിച്ച് വിടണം .താഴ്ന്ന പ്രദേശമായതിനാല്‍ ഈ ജോലിമഴക്കാലത്ത് നടക്കില്ല.

ഒരുമഴക്കാലം കഴിയുംവരെ പൂര്‍ണ്ണപരിഹാരംകാണാന്‍ കാത്തിരിക്കണമെന്നാണ് അധികൃതരുടെ ഭാഷ്യം.ഉടന്‍തന്നെ സുരക്ഷിതമായ നടപാത  നിര്‍മ്മാണം നടത്തുമെന്നാണ്  നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത് . പ്രവൃത്തി പൂർത്തീകരിക്കാൻ ഫണ്ട് തടസമായി നില്‍ക്കുന്നു എന്നതും ഒരുകാരണമാണ് .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read