പഞ്ചായത്ത് അധികൃതര്‍ കനിയണം ; മംഗലാട്ടെ രാജേട്ടന് വീട് പണിയാന്‍ ഭിന്നശേഷിക്കാരനായിട്ടും മുന്‍ഗണനയില്ല…. അപേക്ഷ നിരസിച്ചത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്

By news desk | Thursday March 1st, 2018

SHARE NEWS

വടകര: ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന 13ാം വാര്‍ഡ് മംഗലാട് മംമ്പളിക്കുനിയില്‍ താമസിക്കുന്ന രാജന് സര്‍ക്കാര്‍ സഹായത്തോടെ തടസ്സങ്ങളേറെയാണ്.

ഭിന്നശേഷിക്കാരാനായ രാജന് സ്വന്തമായീ തൊഴില്‍ എടുക്കാന്‍ കഴിയില്ല. വല്ലപ്പോഴും ലഭിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ വിഹിതമാണ് ഏകവരുമാനം. അച്ചനും അമ്മയും ജീവിച്ചിരിപ്പില്ല. രണ്ട് മക്കളും ഭാര്യയും ഉള്‍പ്പെടുന്ന വീട് ഏത് സമയത്തും നിലം പൊത്തുമെന്ന അവസ്ഥയിലാണ്.

ഭാര്യയും മക്കളും അവരുടെ വീട്ടിലാണ് താമസം. രാത്രിയായല്‍ രാജന്‍ തൊട്ടടുത്തുള്ള വീട്ട് വരാന്തയില്‍ അന്തിയുറങ്ങും. രണ്ട് മക്കളില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണ്.
ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ലൈഫ് പോലുള്ള ഒട്ടേറെ പദ്ധതി ഉണ്ടായിട്ടും അതില്‍ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിട്ടൂം പൊളിഞ്ഞ് വീഴാറായ വീടിന്റെ മേല്‍ക്കൂര ഓട് ആണ് എന്നസാങ്കേതിക കാരണം പറഞ്ഞ് രാജന്റെ അപേക്ഷ പഞ്ചായത്ത് അധികൃതര്‍ നിരസിക്കുകയായിരുന്നു.

രാജനെ നേരിട്ട് അറിയാവുന്ന പഞ്ചായത്ത് പ്രസിഡന്റിനും നാട്ടുകാര്‍ക്കും നന്നായീ അറിയാം ഈ വാര്‍ഡിലെ വീട് ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ അര്‍ഹന്‍ രാജനും കുടുബവും ആണെന്നിരിക്കെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഈ അര്‍ഹത ഉള്ളവനെ സഹായം നിഷേധിക്കുന്നത് ആരാണ് ? .

സ്വന്തം ഭാര്യയേയും മക്കളേയും ഭാര്യവീട്ടിലാക്കി രാത്രിയില്‍ സുരിക്ഷിതമായ മേല്‍ക്കൂര തേടീ അലയുന്ന രാജനും കുടുബത്തിനും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്‌നം യാതാര്‍ഥ്യമാക്കാന്‍ രാഷ്ടീയക്കാരും പഞ്ചായത്ത് അധികാരികളും സന്‍മനസ് കാണിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെട്ടുന്നത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read