എല്ലാവരേയും വിസ്മയിപ്പിച്ച് മജിസിയ ഭാനു സ്ട്രോംഗ് വുമണ്‍

By | Friday March 9th, 2018

SHARE NEWS

 

 

 

 

 

 

 

 

 

 

 

വടകര: മജിസിയ ഭാനു എന്ന ഓര്‍ക്കാട്ടേരിക്കാരി എല്ലാവരേയും വിസ്മയിപ്പിക്കുകയാണ്. ഓര്‍ക്കാട്ടേരിയെ ലോക ഭൂപടത്തിലെത്തിച്ച ഈ മിടുക്കി പവര്‍ ലിഫ്റ്റില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ്.

കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന സംസ്ഥാന ബോഡിബില്‍ഡിംഗ് മത്സരത്തില്‍ സ്‌ട്രോംഗ് വുമണാണ് മജിസിയ. ഇത് മൂന്നാം തവണയാണ് സ്ട്രോംഗ് വുമണ്‍ പട്ടം മജിസിയെ തേടിയെത്തുന്നത്.

മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിലാണ് മോഡല്‍ ഫിസിക്ക് വിഭാഗത്തില്‍ മജിസിയ എന്ന 23 കാരി നേട്ടം കൈവരിച്ചത്.

ഹിജാബ് ധരിച്ച് മത്സരത്തിനെത്തിയ മജസിയ സദസ്സിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. സദസ്സിന്റെ അകമഴിഞ്ഞ പ്രോത്സാഹനം മജിസിയുടെ സ്വര്‍ണ്ണ വേട്ടക്ക് കരുത്ത് പകര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. പ്രതിശ്രുത വരന്‍ നൂര്‍ അഹമ്മദ് പിന്തുണയുമായി കൂടെയുണ്ട്.

ബോക്‌സിംഗ് പരിശീലനത്തിനിടെയാണ് മജിസിയക്ക് പവര്‍ ലിഫ്റ്റിംഗില്‍ കമ്പം കയറിയത്. പരിശീലകന്‍ രമേശിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരിശീലനം തുടങ്ങി.

നിരവധി ദേശീയ-അന്തര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു. പവര്‍ ലിഫ്റ്റിംഗിന് പുറമെ ബോഡി ബില്‍ഡിംഗിലും പരിശീലനം തുടരുന്നു.

പവര്‍ലിഫിറ്റിംഗ് ചാമ്പ്യന്‍ഷിപ്പിംഗില്‍ ലോക കീരിടം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരിശീലനം തുടരുകയാണ് മജിസിയ.

ഓര്‍ക്കാട്ടേരി മൊയിലോത്ത് വീട്ടില്‍ അബ്ദുള്‍ മജീദിന്റെയും റസിയയുടെയും മകളായ മജിസിയ മാഹി ഡന്റല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read