പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയത്തിലേക്ക് മന്ത്രി എം.എം മണി

By news desk | Monday May 14th, 2018

SHARE NEWS

വടകര : സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്സ് ടു വിജയശതമാനം വര്‍ദ്ധിച്ചെന്നും പൊതുവിദ്യാലങ്ങളിലേക്ക് വിദ്യാരത്ഥികളുടെ തള്ളിക്കയറ്റം അനുഭവപ്പെടുകയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു.

മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ആദരം 2018 എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങില്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

സ്‌കൂളിന്റെ നൂറ് ശതമാനം വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും മന്ത്രി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്തംഗം ആര്‍ ബലറാം, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ബാലന്‍, കുഴിക്കണ്ടി ബിന്ദു, പഞ്ചായത്ത് മെമ്പര്‍മാരായ നവനീത, കെവി സത്യന്‍, എം വേണുഗോപാലന്‍, വടകര ഡിഇഒ മനോജ് കുമാര്‍, പിടിഎ പ്രസിഡന്റ് എന്‍ കെ ഹാഷിം, മോഹന്‍ദാസ്, അബ്ദുള്‍ റസാഖ്, വിപി ബാലന്‍, കെപി വിനോദന്‍, ടിപി ഷീബ സംസാരിച്ചു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read