മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തില്‍ കലാ പരിശീലനം; ഏപ്രില്‍ 16 വരെ അപേക്ഷിക്കാം

By news desk | Monday April 9th, 2018

SHARE NEWS

നാദാപുരം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ പരിശീലനത്തിനുള്ള അപേക്ഷ ഏപ്രില്‍ 16 വരെ സ്വീകരിക്കും.

മാപ്പിളപ്പാട്ട് , കോല്‍ക്കളി , ദഫ് , അറബന , വട്ടപ്പാട്ട്, ഒപ്പന, ഖിസ്സപ്പാട്ട്, മുട്ടുംവിളി എന്നീ ഇനങ്ങളിലാണ് പരിശീലനം. 18 നും 35 നും ഇടയിലുള്ളവര്‍ക്കു അപേക്ഷിക്കാം.

സാംസ്‌ക്കാരിക സംഘടനകള്‍ക്ക് ഗ്രൂപ് ഇനങ്ങളില്‍ സംഘമായി അപേക്ഷിക്കാന്‍ അവസരമുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ അക്കാദമിയില്‍ നിന്നും ഏതെങ്കിലും ഇനത്തില്‍ പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല.
നാദാപുരത്ത് വെച്ച് ഏപ്രില്‍ 21 മുതല്‍ 30 വരെ നടക്കുന്ന ക്യാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാദാപുരത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ഉപകേന്ദ്രവുമായി ബന്ധപ്പെട്ടു അപേക്ഷ  നല്‍കാവുന്നതാണ്.

നാദാപുരം ബസ് സ്റ്റാന്റിനു പിന്‍വശമുള്ള മാസ് കോംപ്ലക്‌സില്‍ ഒന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മണിമുതല്‍ 5 മണിവരെ ഓഫീസ് പ്രവൃത്തിക്കും.
ഫോണ്‍ : 9447275101

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read