മഴ തുടരുന്നു .. ഭീതി വിട്ടു മാറാതെ മലയോര മേഖല

By | Wednesday July 11th, 2018

SHARE NEWS

കുറ്റ്യാടി: മഴ കനത്തതോടെ കിഴക്കന്‍ മലയോര മേഖലയിലെ പ്രദേശങ്ങള്‍ ഭീതിയില്‍.

മൂന്ന് ദിവസമായുളള ശക്തമായ മഴയെത്തുടര്‍ന്ന് കക്കയം, പെരുവണ്ണാമൂഴി ഡാമുകളില്‍ ജലനിരപ്പ് ഗണ്യമായി വര്‍ധിച്ചു. കക്കയം ഡാം തുറന്നു .

കുറ്റ്യാടി പുഴയുടെ തീരത്തുള്ള സ്‌കൂള്കള്‍ക്ക് ഇന്ന് ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴ പെയ്യുമ്പോള്‍ ഭീഷണിയില്‍ കഴിയുകയാണ് പശുക്കടവ് മീന്‍പറ്റി മലയിലെ അഞ്ചു വീട്ടുകാര്‍.

വനത്തിനുള്ളില്‍ മഴ പെയ്യുമ്പോഴുണ്ടാവുന്ന ഉരുള്‍പൊട്ടലും വെള്ളം ഉയരുന്നതും കാരണം പലപ്പോഴും വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

മടത്തിശ്ശേരി ബിജു, മടത്തിശ്ശേരി ബെന്നി, കൈനിയി!ല്‍ ബാബു, പനച്ചിക്കുന്നേല്‍ ലക്ഷ്മണന്‍, പുളിക്കപറമ്പില്‍ ജോസ് എന്നീ വീട്ടുകാരാണ് അപകടഭീഷണിയില്‍ കഴിയുന്നത്.

മീന്‍പറ്റി പുഴ കര കവിഞ്ഞൊഴുകുമ്പോള്‍ ഈ കുടുംബങ്ങള്‍ മലയോരത്ത് ഒറ്റപ്പെടുകയാണ്.

വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വടം കെട്ടിയാണ് കഴിഞ്ഞ ദിവസം ഇവരെ പുഴ കടത്തിയത്. മലയോരത്ത് ഒറ്റപ്പെട്ടു കഴിയുന്ന ഈ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പുഴയോരത്ത് വാഹനത്തില്‍ കയറ്റാന്‍ സൂക്ഷിച്ച മടത്തിശ്ശേരി ബെന്നിയുടെ 50 നേന്ത്രക്കുലകള്‍ രാവിലെയുണ്ടായ ശക്തമായ മഴയില്‍ ഒഴുകിപ്പോയി.
വയനാട് വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായതാണ് വെള്ളം ഉയരാന്‍ കാരണമെന്ന് ബെന്നി പറഞ്ഞു. മീന്‍പറ്റിയിലേക്കുള്ള റോഡും കനത്ത മഴയില്‍ ഒഴുകിപ്പോയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read