18 വരെ മഴ കനക്കും ; മലബാര്‍ ജില്ലകളില്‍ റെഡ് അലെര്‍ട്ട് ….മലയോര മേഖലയില്‍ യാത്രാ നിയന്ത്രണം

By news desk | Thursday June 14th, 2018

SHARE NEWS

വടകര: ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴ 18 വരെ തുടരാന്‍ സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. മലബാര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ മഴ പെട്ടന്നുള്ള വെള്ളപൊക്കം, ഉരുള്‍ പൊട്ടലിനും വെള്ളപൊക്കത്തിനും സാധ്യതയുണ്ട്. രാത്രി കാലങ്ങളില്‍ മലയോര മേഖലയില്‍ കൂടെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതല്‍ അസാധാരണ മഴയാണ് മിക്ക പ്രദേശങ്ങളിലും അനുഭവപ്പെട്ടത്.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറക്കുമെന്നും അതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കണ്‍ട്രോള്‍റൂം  പ്രവര്‍ത്തനമാരംഭിച്ചു

ജില്ലയില്‍ 24മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം കലക്ട്രേറ്റിലും താലൂക്കുകളിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

കലക്ടേറ്റ് : 0495 2371002

താമരശ്ശേരി താലൂക്ക്: 04952223088

കോഴിക്കോട് താലൂക്ക്: 0495 2372966

കൊയിലാണ്ടി താലൂക്ക്: 0496 2620235

വടകര താലൂക്ക് :0496 2522361

2. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ്സെന്റര്‍ നമ്പര്‍ (1077)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read