കെ എസ് ബിമല്‍ സാംസ്‌കാരിക ഗ്രാമം വടകരയില്‍ നാളെ മഴവില്‍ മാമാങ്കം

By news desk | Tuesday February 13th, 2018

SHARE NEWS

വടകര: അകാലത്തില്‍ പൊലിഞ്ഞു പോയ സാംസ്കാരിക പ്രവര്‍ത്തകന്‍ കെഎസ് ബിമലിന്റെ ഓര്‍മ്മക്കായി നിര്‍മ്മിക്കുന്ന സാംസ്‌കാരിക ഗ്രാമത്തിന്റെ ധനശേഖരണാര്‍ത്ഥം വടകരയില്‍ നാളെ മഴവില്‍ മാമാങ്കം സംഘടിപ്പിക്കും. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു മാതൃക കേന്ദ്രം എന്ന നിലക്കാണ് സാംസ്‌കാരിക ഗ്രാമം വരുന്നത്.

വടക്കന്‍ മലബാറിലെ തന്നെ ഏറ്റവും മികച്ച സാംസ്‌കാരിക ഹബ്ബ് ആയി അതിനെ വളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.  ‘മാമാങ്കം’ ഡാന്‍സുമായി സഹകരിച്ച് പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും സംഘവും മഴവില്‍ മാമാംങ്കം നൃത്ത നിശ അവതരിപ്പിക്കും. നാളെ വൈകിട്ട് ഏഴു മണിക്ക്
നാരായണ നഗരം ഗ്രൗണ്ടില്‍ തയ്യാറാക്കിയ വേദിയിലാണ് പരിപാടിപരിപാടി. ടിക്കറ്റുകള്‍ക്ക് ബന്ധപെടുക ഫോണ്‍: 8113875011, 9497646737

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read