പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ നിയമ സഭയില്‍ അവതരിപ്പിക്കും : കെ ദാസന്‍ എംഎല്‍എ

By | Sunday August 12th, 2018

SHARE NEWS

കൊയിലാണ്ടി: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ നിയമ സഭയില്‍ അവതരിപ്പിക്കുമെന്ന് കെ ദാസന്‍ എം എല്‍ എ. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ നടന്ന കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്ത ഭൂമികളില്‍ ഉള്‍പ്പെടെ ജീവന്‍ പണയപ്പെടുത്തി സേവനം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും എംഎല്‍എ പറഞ്ഞു.

നിപ്പ വൈറസ് ബാധിത മേഖലയില്‍ കര്‍മ നിരതരായ മാധ്യമ പ്രവര്‍ത്തകരെ എം എല്‍ എ ഉപഹാരം നല്‍കി ആദരിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ മുഖ്യാതിഥിയായിരുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ അദ്ധേഹം ഉപഹാരം നല്‍കി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് ബിജു കക്കയം അധ്യക്ഷത വഹിച്ചു.

അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍ ആമുഖ പ്രഭാഷണവും സംസ്ഥാന ജന. സെക്രട്ടറി മധു കടുത്തുരുത്തി പ്രമേയ പ്രഭാഷണവും നടത്തി.

സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍, വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സ്വാഗതസംഘം ചെയര്‍മാന്‍ രാജേഷ് കീഴരിയൂര്‍, സി കെ ബാലകൃഷ്ണന്‍, സജീവന്‍ വളയം എന്നിവര്‍ സംസാരിച്ചു.

മാധ്യമ സെമിനാറില്‍ ഇ വി ഉണ്ണികൃഷ്്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സിദ്ധീഖ് പന്നൂര്‍ സ്വാഗതവും രഞ്ജിത് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read