എസ്എസ്എല്‍സി റിസല്‍ട്ടിലും കടത്തനാടന്‍ വിജയഗാഥ ; മേമുണ്ട ഹയര്‍ സെക്കണ്ടറിയില്‍ 111 പേര്‍ക്ക് ഫുള്‍ എ പ്ലസ്

By | Thursday May 3rd, 2018

SHARE NEWS

വടകര: വജ്ര ജൂബിലി വര്‍ഷത്തില്‍ ഇടത് സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണം യജ്ഞം യഥാര്‍ത്ഥ്യമാക്കി മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.   ഫലം പുറത്ത് വന്നപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ല്‌സ് നേടുന്ന വിദ്യാലയം എന്ന ഖ്യാതിയും മേമുണ്ട ഹയര്‍ സെക്കണ്ടറിക്ക് സ്വന്തം.

ഒരു വിഷയത്തിന് മാത്രം എ പ്ലസ് നഷ്ടപ്പെട്ടവര്‍ 45 വിദ്യാര്‍ത്ഥികളുണ്ട്. എ പ്ലസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്തില്‍ അഞ്ചാം സ്ഥാനത്താണ്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വിജയം ത്രസിപ്പിക്കുന്നതാണ്. 10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മേമുണ്ട ഹയര്‍ സെക്കണ്ടറിയിലെ വിദ്യാര്‍ത്ഥികള്‍ ഏറെ മുന്നിലാണ്.
ഈ വര്‍ഷം ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, സാമൂഹ്യശാസ്ത്ര മേളകളിലും മികച്ച വിജയം കൈവരിച്ചിരുന്നു. ജില്ലാ യുവജനോത്സവത്തില്‍ ഓവറോളും, സംസ്ഥാന കലോത്സവത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് കൂടുതല്‍ പോയിന്റ് നേടിക്കൊടുക്കാനും മേമുണ്ടയിലെ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞു.

കലോത്സവത്തില്‍ നിരവധി ഇനങ്ങളില്‍ സംസ്ഥാനത്ത് എ ഗ്രേഡ് ലഭിച്ചു. രണ്ടാം സ്ഥാനവും, മികച്ച നടനും (അഷിന്‍) ലഭിച്ച നാടകം അന്നപ്പെരുമ നിരവധി വേധികളില്‍ അവതരിപ്പിച്ച് വരുന്നു. കായിക മേഖലകളിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി. എന്‍എംഎംഎസ് , യുഎസ് എസ്്, പ്രതിഭാ നിര്‍ണ്ണയ പരീക്ഷ തുടങ്ങിയ സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ചിട്ടയായ പരിശീലനമാണ് വിജയത്തിന്റെ രഹസ്യം. നൈറ്റ് ക്ലാസ്സ്, ശനിയാഴ്ച ക്ലാസ്സ്, ഗൃഹസന്ദര്‍ശനം, കൗണ്‍സിലിങ്ങ് ക്ലാസ്സ്, ദത്തെടുക്കല്‍, എ പ്ലസ് ക്ലാസ്സ്, തുടങ്ങിയ പദ്ധതികളിലൂടെയാണ് മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കാന്‍ സാധിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read