ചങ്കല്ല ചങ്കിടിപ്പാണ് മെസ്സി ; സോഷ്യമീഡിയില്‍ മെസിക്ക് പിന്തുണയുമായി ആരാധകര്‍

By news desk | Thursday June 7th, 2018

SHARE NEWS

കോഴിക്കോട്: നിരപരാധികളായ പാലസ്തീന്‍ കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ക്കൊപ്പം കളിക്കാന്‍ എനിക്കാവില്ല, ഞാനൊരു യൂനിസെഫിന്റെ അംബാസഡറാണ്. ഫുട്‌ബോള്‍ താരങ്ങള്‍ എന്നതിന് മുന്‍പ് മനുഷ്യരാണെന്നത് കൊണ്ടാണ് മല്‍സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.’ അര്‍ജന്റീനയുടെ ലയണല്‍ മെസി തുറന്ന് പറയുന്നു.

ഇസ്രാഈല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70 വാര്‍ഷികത്തിന്റെ ഭാഗമായി ജൂണ്‍ 10 ന് ജറുസലേമില്‍ നടത്താന്‍ തീരുമാനിച്ച ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറിയില്‍ നടപടയില്‍ മെസിക്ക് പിന്തുണ അറിയിച്ച് കേരളത്തിലെ ആരാധാകരും. വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ മെസ്സിക്ക് പിന്തുണ അറിയിച്ച് ആരാധാകര്‍ രംഗത്തെത്തിയിരുന്നു.

മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറിയത് പാലസ്തീന് വേണ്ടിയെന്ന് ലിയോണല്‍ മെസ്സി അറിയിച്ചു. പാലസ്തീന്‍ ജനത വേദനിച്ചിരിക്കുമ്പോള്‍ എങ്ങിനെ ശാന്തരായി കളിക്കാന്‍ സാധിക്കുമെന്ന് മെസി പറയുന്നു.

‘നിരപരാധികളായ പാലസ്തീനിലെ കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ക്കൊപ്പം കളിക്കാന്‍ യൂനിസെഫിന്റെ അംബാസഡറായിരുന്ന് എനിക്ക് സാധിക്കില്ല. ഫുട്‌ബോളര്‍മാര്‍ എന്നതിന് മുന്‍പ് മനുഷ്യരാണെന്നത് കൊണ്ടാണ് മല്‍സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.’

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read