കാണാതായ വീട്ടമ്മയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By | Friday December 15th, 2017

SHARE NEWS

വടകര: കാണാതായ വീട്ടമ്മയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിവളപ്പ് ആനാടിമുക്കിലെ ചേരാന്റവിട അബുബക്കറിന്റെ ഭാര്യ കുഞ്ഞായിഷയാണ് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു കുഞ്ഞയിഷയെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ ഉച്ചയ്ക്ക് ഇരുന്നൂറു മീറ്റര്‍ തെക്ക് കടലില്‍ ഒരാളുടെ മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് നാട്ടുകാര്‍ മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. വടകര പോലീസ് ഇന്‍ക്വസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മക്കള്‍: ഫൈസല്‍, അസ്്‌ലം, ഹാജീസ്, ഹസീന, സീനത്ത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read