മൂരാട് ഗതാഗതകുരുക്ക്; പുതിയ പാലത്തിനായി ബഹുജന കൂട്ടായ്മ

By | Monday July 31st, 2017

SHARE NEWS

വടകര: ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന മൂരാടില്‍ പുതിയ പാലത്തിനായി ജനകീയ പ്രക്ഷോഭം ശക്തം.

പാലത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുക, പുതിയ പാലം ഉടന്‍ പണിയുക എന്നീ ആവശ്യങ്ങളുമായി മോട്ടാര്‍ തൊഴിലാളികള്‍ ബഹുജന ധര്‍ണ നടത്തി.

മൂരാട് പാലത്തിന് സമീപം നടന്ന സമരം ലോയേഴ്‌സ് യൂനിയന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.ഇ കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

കാലാവധി പിന്നിട്ട പാലത്തിന്റെ ബലക്ഷയം പരിഹരിക്കാത്തതിനു പുറമെ പാലത്തിലും പരിസരത്തും രൂപപ്പെടുന്ന വന്‍ കുഴികള്‍ മൂലം ഗതാഗതക്കുരുക്ക് പതിവാകുന്നതാണ് പ്രശ്‌നം. പാലത്തിന്റെ ഇരു ഭാഗത്തും വാഹനങ്ങളുടെ ക്യൂ പലപ്പോഴും മണിക്കൂറുകള്‍ നീളുകയാണ്.

അടുത്തടുത്തായുള്ള വന്‍ കുഴികളിലൂടെ വാഹനങ്ങള്‍ പതുക്കെ സഞ്ചരിക്കുന്നതും ചിലതിന്റെ ടയര്‍ കുഴിയില്‍ കുടുങ്ങുന്നതുമാണ് പ്രശ്‌നം.

വീതി കുറഞ്ഞ പാലത്തില്‍ വലിയ വാഹനങ്ങള്‍ നിന്നു പോകുന്നതും ഇരു ഭാഗത്തും മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങുന്നതും പതിവാണ്. കുഴികള്‍ തല്‍ക്കാലം അടയ്ക്കുന്നുണ്ടെങ്കിലും ദിവസങ്ങള്‍ക്കകം പൂര്‍വാധികം വലുതായി വരുന്നു.

ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പാലം പുതുക്കിപ്പണിയാന്‍ അന്‍പത് കോടി രൂപ നീക്കി വച്ചിരുന്നു. എന്നാല്‍ നാലുവരിപ്പാത നടപ്പാക്കുന്നതിനു മുന്‍പേ പാലം പുതുക്കിപ്പണിയാനാവില്ലെന്ന പ്രഖ്യാപനം പാലത്തിന്റെ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണ്.

വകുപ്പുകള്‍ തമ്മില്‍ പ്രഖ്യാപന മല്‍സരം നടത്തുമ്പോള്‍ കുഴങ്ങുന്നത് ഇതുവഴിയുള്ള യാത്രക്കാരാണ്.

സാങ്കേതിക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി പാലം ഉടന്‍ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുകയാണ്.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read