മൂരാട് പാലം ദേശീയ പാതാ വികസനത്തിന് മുന്‍പേ പുനര്‍ നിര്‍മ്മിക്കും : മന്ത്രി ജി സുധാകരന്‍

By | Thursday June 28th, 2018

SHARE NEWS

വടകര: മൂരാട് പാലവും വടകരക്കടുത്തെ പാലോളിപ്പാലവും ദേശീയാ പാതാ വികസനത്തിന് മുന്നേ പുനര്‍ നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കുന്നമംഗലം മിനി സിവില്‍ സറ്റേഷന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പാതയില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ മൂരാട് പാലം പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് നാഷണല്‍ ഹൈവേ അതോറിറ്റി അനുമതി നല്‍കാത്തത് ക
ടുത്ത പ്രതിഷേധം ഇടവരുത്തിയിരുന്നു. അതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം വന്ന്ത്്.

ഈ രണ്ടു പാലങ്ങളും വീതി കൂട്ടി പുനര്‍ നിര്‍മ്മാണം നടത്തിയാല്‍ മാത്രമേ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാകൂ. മൂരാട് പുനര്‍ നിര്‍മ്മിക്കണമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read