വടകരയില്‍ ഇനി എലികള്‍ ജാഗ്രത ; നഗരസഭ വാങ്ങിയത് 3.25 ലക്ഷം രൂപയുടെ വിഷം

By | Saturday May 19th, 2018

SHARE NEWS

വടകര : വടകരയില്‍ ഇനി എലികള്‍ ജാഗ്രത . നഗരസഭ വാങ്ങിയത് 3.25 ലക്ഷം രൂപയുടെ വിഷംഎലിപ്പനി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഊര്‍ജ്ജിതമാക്കി.

നഗരസഭയിലെ പതിനെട്ടായിരത്തോളം വീടുകളിലും
ആറായിരത്തോളം കടകളിലേക്കും എലി നശീകരണത്തിനാവശ്യമായ എലി വിഷം 3.25 ലക്ഷം
രൂപ ചെലവഴിച്ചാണ് വാങ്ങിയത്.

ഹോട്ടലുകള്‍, കൂള്‍ബാര്‍, ബേക്കറി
എന്നിവിടങ്ങളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്താനാവശ്യമായ
നിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.

ഇത്തരം സ്ഥാപനങ്ങളിലെ ശുചിത്വ പരിശോധനക്കായി ആരോഗ്യ വകുപ്പ് നേതൃത്വത്തില്‍ ശക്തമായപരിശോധനകളും നടക്കുന്നുണ്ട്.
എലിപ്പനി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും
ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായാണ് വടകര നഗരസഭയില്‍ ‘മഴയെത്തും
മുമ്പെ’ എന്ന പേരില്‍ മഴക്കാല രോഗ നിയന്ത്രണ യജ്ഞം ആരംഭിച്ചത്.

ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി നാളെ നഗരസഭയിലെ 47 വാര്‍ഡുകളിലും ശുചീകരണം നടത്തുന്നുണ്ട്. ശുചിത്വ നിലവാരം ഉയര്‍ത്താന്‍ നഗരസഭ ഒട്ടേറെപ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read