വരൂ നമുക്ക് കൈകോര്‍ക്കാം… പുറമേരിയില്‍ ലഹരിക്കെതിരെ യുവജന കൂട്ടായ്മ

By news desk | Sunday September 16th, 2018

SHARE NEWS

നാദാപുരം: കടത്തനാട് ഉദയവര്‍മ്മ രാജ അക്ഷരവെളിച്ചത്തിന് തിരികൊളുത്തിയ പുറമേരി ഗ്രാമം മറ്റൊരു ചരിത്ര സമൂഹര്‍ത്തിന് കൂടി വേദിയാകുന്നു. ലഹരിയില്‍ വഴി തെറ്റുന്ന കൂട്ടുകാരെ തിരിച്ച് പിടിക്കാന്‍ പുറമേരിയിലെ യുവാക്കള്‍ സംഘടിക്കുന്നു.

‘കൈകോര്‍ക്കോം നമ്മുക്ക് നല്ല നാളേക്കായ് ‘ സന്ദേശവുമായി ലഹരിക്കെതിരെ ബോധവത്ക്കരണം, യുവാക്കള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ പരിശീലനം തുടങ്ങിയവ കൂട്ടായ്മ ലക്ഷ്യമിടുന്നു.

കൂട്ടായ്മയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനും വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനായി പുറമേരി വിവിഎഎല്‍ പി സ്‌കൂള്‍ ഈ മാസം 25 ന്് വൈകീട്ട് 4 മണിക്ക് യോഗം ചേരും.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാര്‍ത്ഥം പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറിയില്‍ ഒപ്പുശേഖരണം നടത്തി. ഒപ്പു ശേഖരണം പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ അച്യുതന്‍ ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് ശോഭ ടീച്ചര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍ ടി കുമാരന്‍, നടുക്കണ്ടിയില്‍ രാജഗോപാല്‍, ദാമാദോരന്‍ നടുക്കണ്ടയില്‍, അഡ്വ വിവേക് എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...