വിടപറഞ്ഞത് വടകരയിലെ തൊഴിലാളികളുടെ അമരക്കാരന്‍

By | Tuesday July 25th, 2017

SHARE NEWS

വടകര: വിട പറഞ്ഞത് വടകരയിലെ തൊഴിലാളികളുടെ അമരക്കാരന്‍. കഴിഞ്ഞ ദിവസം അന്തരിച്ച മീനത്ത് മൊയ്തു വടകരയ്ക്കും തൊഴിലാളികള്‍ക്കും തീരാനഷ്ടമായത്. മോട്ടോര്‍ ആന്റ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍(എസ്ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായിരുന്നു അദ്ദേഹം. വടകര മേഖലയില്‍ എസ്ടിയുവിന്റെ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ കെട്ടിപ്പടുക്കുന്നതിന് മുന്‍കൈ എടുത്ത മീനത്ത് മൊയ്തു പടിപടിയായാണ് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലെത്തിയത്. വടകരയില്‍ എസ്ടിയു വിന് ശക്തമായ വേരുപിടിപ്പിച്ച നേതാവായ മൊയ്തുക്ക എല്ലാവര്‍ക്കും പ്രിയങ്കരനാണ്.

തോരാത്ത മഴയില്‍ നനഞ്ഞ് കുളിച്ച് ഒരു ഓട്ടോറിക്ഷ കിട്ടാന്‍ വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്ത് രാത്രി കാലത്ത് തലങ്ങും വിലങ്ങും ഓടി നടക്കേണ്ട സാഹചര്യം അനുഭവിച്ചറിഞ്ഞവര്‍ക്ക് ഈ മീനത്ത് മൊയ്തു വിന്റെ ചിത്രം മനസില്‍ നിന്ന് മായുകയില്ല. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെട്ട് അതിന് പരിഹാരം മൊയ്തുക്ക കാണും. മൃതദേഹം മയ്യന്നൂര്‍ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു. ഭാര്യ: ആയിഷ. മകന്‍: അമീര്‍. സഹോദരങ്ങള്‍: കുഞ്ഞമ്മദ് പുത്തൂര്‍, കുഞ്ഞായിശ പണിക്കര്‍, സൈനബ.

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read