എം.പി അന്ത്രു ഹാജിയുടെ വീട്ടില്‍ അനുശോചന പ്രഭാവം

By news desk | Tuesday April 24th, 2018

SHARE NEWS

വടകര: കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയില്‍ നിര്യാതനായ മുസ്ലീം ലീഗ് നേതാവും മഹല്ല് ജന:സെക്രട്ടറിയുമായ എം.പി അന്ത്രു ഹാജിയുടെ വീട്ടില്‍ അനുശോചന പ്രഭാവം മതരംഗത്തും രാഷ്ട്രീയ, സാമൂഹിക രംഗത്തും ഒരു പതിറ്റാണ്ടില്‍ ഏറെയായി പ്രവര്‍ത്തിച്ച് വരുന്ന വ്യക്തിയാണ് അദ്ദേഹം.

ഓര്‍ക്കാട്ടേരി ടൗണില്‍ ഹര്‍ത്താല്‍ ആചരിച്ചു. ടൗണില്‍ നടന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു.
ഷുഹൈബ് കുന്നത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

പി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ,ഇല്ലത്ത് ദാമോദരന്‍ മാസ്റ്റര്‍, പി.പി രാജന്‍ മാസ്റ്റര്‍, ഷാഹുല്‍ ഹമീദ് ബാഖവി കീഴ്‌ശ്ശേരി, കെ.കെ അമ്മദ്, പി.പി ജാഫര്‍, ടി.എന്‍.കെ ശശീന്ദ്രന്‍ മാസ്റ്റര്‍, കെ.കെ ജയന്‍, ഗോപാലകുറുപ്പ് ,എ . വി.അബുബക്കര്‍ മൗലവി, പുതിയെടുത്ത് കൃഷ്ണന്‍, കെ.കെ റഹീം, സംസാരിച്ചു.

ഓര്‍ക്കാട്ടേരി മഹല്ല് ജന:സെക്രട്ടറി എം.പി അന്ത്രു ഹാജിയുടെ നിര്യാണത്തില്‍ മഹല്ല് കമ്മിറ്റി, എം.എം യത്തീംഖാനകമ്മിറ്റി, ഹിദായത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ് എഫ് ,ഏറാമല പഞ്ചായത്ത്, ടൗണ്‍ കമ്മിറ്റികളും അനുശോചിച്ചു.ഹരിതം കലാസാംസ്‌കാരിക വേദി ഓര്‍ക്കാട്ടേരി അനുശോചനം രേഖപെടുത്തി
അദ്ദേഹത്തി വസതിയില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, മിസ്ഹബ് കിഴരിയ്യൂര്‍, ഉമ്മര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുള്ള.എം.എല്‍.എ, നജീബ് കാന്തപുരം, പി.ശാദുലി, എസ്.പി കുഞ്ഞമ്മദ് അഫ്‌നാസ് ചോറോഡ്, സൂപ്പി നരിക്കാട്ടേരി, വി.വി മുഹമ്മദലി, തന്‍വീര്‍ കെ ,തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read