മുച്ചിലോട്ട് ഭഗവതി ക്ഷേത്രം: കളിയാട്ടം 4ന് തുടങ്ങും

By news desk | Friday March 2nd, 2018

SHARE NEWS

വടകര: ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം മാര്‍ച്ച് 4 മുതല്‍ 7 വരെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നാലിന് വൈകിട്ട് 4 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്രയും, മാങ്ങാട്ട് പാറയില്‍നിന്നും താലപ്പോലിയും ക്ഷേത്രാങ്കണത്തില്‍ എത്തി കലവറ നിറക്കല്‍ ചടങ്ങോടെ കളിയാട്ടത്തിന് തുടക്കമാവും.

രാത്രി 8 ന് കൊടിയേറ്റം, അഞ്ചിന് വിവിധ തിറകള്‍. തുടര്‍ന്ന് അന്നദാനം. ആറിന് വൈകിട്ട് നാലുമണിക്ക് വെള്ളാട്ടം, തുടര്‍ന്ന് ഇളനീര്‍വരവ് നടക്കും. ഏഴിന് കൊടിയില കൊടുക്കല്‍, കനലാട്ടം, 9 മണിക്ക് തിരുമുടി ആറാടിക്കല്‍, രാത്രി 10 മണിയോടെ കളിയാട്ടത്തിന് സമാപനമാകും. കളിയാട്ടത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ചോറോട് പഞ്ചായത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവില്‍ കിടപ്പ് രോഗികള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read