മുല്ലപ്പള്ളി മലബാറിലെ കോണ്‍ഗ്രസ്സിന്റെ ദേശീയ മുഖം

By എം കെ രിജിന്‍ | Wednesday September 19th, 2018

SHARE NEWS

വടകര: കോണ്‍ഗ്രസ് ദേശീയ മുസ്ലീം മുഖം അബ്ദുള്‍ റഹിമാന്‍ സാഹിബിനും സി കെ ഗോവിന്ദന്‍ നായര്‍ക്കും ശേഷം മലബാറിലേക്ക് കെപിസിസി പ്രസിഡന്റ് പദവി.

മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുന്നതോടെ ഏറെ കാലമായി ഒഴിഞ്ഞ് കിടക്കുന്ന
കോണ്‍ഗ്രസ് നേതൃനിരയിലെ മലബാര്‍ പ്രാതിനിധ്യമാണ് ഉറപ്പിക്കപ്പെടുന്നത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ സജ്ജമാക്കുക എന്ന ഉത്തരവാദിത്വമാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്.

ഇടത് ശക്തികേന്ദ്രമായ വടകരയില്‍ അട്ടിമറി വിജയം നേടിയ മുല്ലപ്പള്ളിക്ക് ഈ ഉത്തരവാദിത്വതം നിര്‍വഹിക്കാന്‍ കഴിയുമെന്ന് വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.

രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും മുല്ലപ്പളളിയുടെ സാധ്യതകള്‍ എളുപ്പമാക്കി.

കഴിഞ്ഞ ഡിസംബറില്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തെരരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചത് മുല്ലപ്പളളിയായിരുന്നു.

പെരുംതൈലവര്‍ കാമരാജിന് ശേഷം ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡിന്റെ തെരഞ്ഞെടുപ്പ് നേതൃത്വം അവസരം ലഭിച്ചതും മുല്ലപ്പള്ളിക്കായിരുന്നു.

രാഹുല്‍ ഗാന്ധി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കുമ്പോള്‍ മുല്ലപ്പള്ളി ദേശീയ നേതൃത്വത്തിന് പ്രിയങ്കരനായി മാറുകയായിരുന്നു.

രാജീവ് ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജീവിന്റെ മകന്‍ രാഹുല്‍ നേതൃത്വം നല്‍ക്കുന്ന ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായ കെപിസിസി പ്രസിഡന്റായി കാലം വിലയിരുത്തിയേക്കാം.

ജവഹര്‍ലാല്‍ നെഹ്‌റുവിന് സ്വന്തം നാട്ടില്‍ പ്രസംഗിപ്പിക്കാനുള്ള വേദിയൊരുക്കാന്‍ വേണ്ടി തന്റെ ഏക ആശ്രയമായിരുന്ന വൈദ്യശാല വിറ്റ് പണം സ്വരൂപിച്ച സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലന്റെ മകനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

എ ഐ സി സി സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് , കേന്ദ്ര സഹമന്ത്രി എന്നീ പദവികളില്‍ ശോഭിച്ചിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പിന്തുണയേറുകയാണ്.

മുല്ലപ്പള്ളിയിലൂടെയുള്ള കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് ആവേശത്തോടെയാണ് വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ചാരക്കേസ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലും

ലീഡര്‍ കെ കരുണാകരനുമായി ആത്മ ബന്ധം പുലര്‍ത്തിയ നേതാവെന്ന നിലയില്‍ കെ മുരളീധരന്‍ എംഎല്‍എയുള്‍പ്പെടയുള്ളവരുടെ പിന്തുണയും മുല്ലപ്പള്ളിക്ക് അനൂകലമായി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read