യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച മലപ്പുറം മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍

By | Monday May 9th, 2016

SHARE NEWS

rpമലപ്പുറം : വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിക്ക് ജീവനാംശം വാങ്ങി നല്‍കാമെന്നു പറഞ്ഞ് ലൈംഗീകമായി പീഡിപ്പിച്ച കോട്ടക്കല്‍ മണ്ഡലം മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റ് വെണ്ടല്ലൂര്‍ തറക്കല്‍ അലി ഹാജി പിടിയില്‍. വളാഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‍ ലീഗില്‍ നിന്നും പുറത്താക്കിയിരുന്നു.

യുവതിക്ക് ജീവനാംശം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കേസ് നടത്താനുള്ള സഹായങ്ങള്‍ ചെയ്തിരുന്നു. ഇതിനിടയില്‍ കോടതി ആവശ്യങ്ങല്‍ക്കെന്നു പറഞ്ഞ്  നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ഹോട്ടല്‍ മുറികളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. മൂന്നു തവണ യുവതി ഗര്‍ഭിണി ആയിരുന്നു. അപ്പോഴൊക്കെ പ്രതി നിര്‍ബന്ധിച്ച് ഗര്‍ഭച്ചിത്രം ചെയ്യിപ്പിക്കുകയും ചെയ്തു.

യുവതിക്ക് ഭര്‍ത്താവില്‍ നിന്നും ലഭിച്ച 2 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തു എന്നും യുവതി പറയുന്നു. അലി ഹാജിയുടെ ചതി മനസിലായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ്‌ ചെയ്തു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read