മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം ; മുന്‍ എംഎല്‍എക്ക് യൂത്ത് ലീഗിന്റെ ആദരം ….തലമുറകളുടെ സംഗമവേദിയായി പണാറത്ത് വീട്

By news desk | Monday March 12th, 2018

SHARE NEWS

വടകര: മേപ്പയ്യൂര്‍ നിയോജക മണ്ഡലം(ഇപ്പോഴത്തെ കുറ്റ്യാടി) മുന്‍ എംഎല്‍ എയും മുസ്ലിം ലീഗിന്റെ ഏറ്റവും മുതിര്‍ന്ന നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദിനെ കുറ്റ്യാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് സ്ഥാപകദിനത്തില്‍ ആദരിച്ചു .

84 വയസ്സ് പിന്നിട്ട പണാറത്ത് കുഞ്ഞിമുഹമ്മദ് വാര്‍ധക്യത്തിന്റെ അവശതയില്‍ വീട്ടില്‍ കഴിയുന്നതിനിടയിലാണ് യൂത്ത് ലീഗ്
പ്രവര്‍ത്തകര്‍ എടച്ചേരിയിലെ വീട്ടിലെത്തി ആദരിച്ചത്. മേപ്പയൂര്‍ ഉള്‍പ്പെടുന്ന കുറ്റ്യാടി മണ്ഡലം എംഎല്‍എ പാറക്കല്‍ അബ്ദുള്ള മുഖതിഥിയായി പണാറത്ത് വീട്ടിലെത്തിയതോടെ രണ്ട് തലമുറകളുടെ
സംഗമ വേദിയായി.
ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിവിധ കാലത്തെ മുസ്ലിം ലീഗിന്റെ നിയമസഭയിലെ ശബദമായി മാറിയവരുടെ അപൂര്‍വ്വ കൂടി
ചേരലില്‍ കുറ്റ്യാടി മണ്ഡലം എംഎല്‍എ പാറക്കല്‍ അബ്ദുല്ല പണാറത്തിന്ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. 1969 ല്‍ അഖിലേന്ത്യ മുസ്ലിംലീഗിലെ എവി അബ്ദുള്‍ റഹിമാന്‍ ഹാജി പരാജയപ്പെടുത്തിയാണ് പണറാത്ത് കുഞ്ഞിമുഹമ്മദ് നിയമസഭയിലെത്തിയത്.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം. ബി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൊച്ചാട് കുഞ്ഞബ്ദുല്ല ഷാള്‍ അണിയിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി കെ.ടി അബ്ദുറഹിമാന്‍ ആദര പ്രഭാഷണം നടത്തി.

സംഗമത്തില്‍ പി.പി റഷീദ്, കെ മുഹമ്മദ് സാലി, ചുണ്ടയില്‍ അമ്മദ്, യു.പി മൂസ്സ മാസ്റ്റര്‍, റിയാസ് മാസ്റ്റര്‍, മുഹമ്മദ് പുറമേരി, പി അബ്ദുറഹിമാന്‍, എം.എം മുഹമ്മദ്, ജൈസല്‍ മാസ്റ്റര്‍, മന്‍സൂര്‍ എടവലത്ത്, ഇ.പി സലീം, ഫൈസല്‍ ഹാജി, മുനീര്‍ പുറമേരി, നസീം മന്തരത്തൂര്‍, റഫീഖ് വേളം, ഷംസു മഠത്തില്‍, അസീസ് കുന്നത്ത് സംസാരിച്ചു.മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എഫ് എം മുനീര്‍ സ്വാഗതവും, ട്രഷറര്‍ എ പി മുനീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read