ദുരിതമൊഴിയാതെ കടലോരവാസികള്‍… നാളത്തെ താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ വടകര നിശ്ചലമാകും

By news desk | Wednesday May 9th, 2018

SHARE NEWS

വടകര: കടലോരവാസികളെ ദുരിതത്തിലാക്കുന്ന കടലാക്രമണ ഭീഷണിയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് നേതൃത്വത്തില്‍ നടത്തുന്ന താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ നാളെ വടകര നഗരം നിശ്ചലമാകും.

നഗരസഭാ പരിധിയിലെ അഴിത്തല,കൊയിലാണ്ടി വളപ്പ്,മുകച്ചേരി,ആവിക്കല്‍,കുരിയാടി എന്നിവിടങ്ങളില്‍ പൂര്‍ണ്ണമായും തകര്‍ന്ന കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

വടകരയിലെ എം.എല്‍.എ.അടക്കമുള്ള ജന പ്രതിനിധികളും,റവന്യൂ ഉദ്യോഗസ്ഥരും കടലാക്രമണ സമയത്ത് സ്ഥലം സന്ദര്‍ശിച്ച് പത്ര വാര്‍ത്തകളില്‍ ഇടം നേടുകയാണെന്നും,വര്‍ഷങ്ങളായി ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നും സമരസമിതി ആരോപിക്കുന്നു.

എം.എല്‍.എ.എന്ന നിലയില്‍ തീര ദേശത്തിനു വേണ്ടി ഒരു രൂപ പോലും ഇതേവരെ അനുവദിച്ചിട്ടില്ലെന്നും ദുരിതം അനുഭവിക്കുന്നവര്‍ക്ക് താല്‍കാലികമായി റേഷനരി നല്‍കി പ്രതിഷേധം തണുപ്പിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ഓരോ വര്‍ഷവും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കുകയാണെന്നും തീരദേശവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു.

നാളെ രാവിലെ 9.30 ന് പി പി സൗധത്തില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ മുസ്ലീം ലീഗ് പോഷക സംഘടനകളായ വനിതാ ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, എസ്ടിയു പിന്തുണ നല്‍കും.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളര്‍ അണിനിരക്കുന്ന ജനീകയ സമരത്തിലൂടെ തീരമേഖലയിലെ പ്രശ്‌നങ്ങളെ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാമെന്നാണ് വടകരയിലെ മുസ്ലീം ലീഗ് നേതൃത്വം കരുതുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read