ബസില്‍ നിന്നു ഗര്‍ഭിണി തെറിച്ച് വീണ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

By news desk | Monday May 7th, 2018

SHARE NEWS

വടകര : ഗര്‍ഭിണിയായ യുവതി ബസില്‍നിന്ന് തെറിച്ച് വീണ സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ച ഡോക്ടറെ കാണിച്ചു കോഴിക്കോടു നിന്നു ഭര്‍ത്താവിനൊപ്പം ബസില്‍ വരികയായിരുന്ന യുവതി ഇരിങ്ങല്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടയിലായിരുന്നു ബസുകാരുടെ അശ്രദ്ധ കാരണം വീണു പരുക്കേറ്റത്. ഏഴു മാസം ഗര്‍ഭിണിയായ യുവതി വടകര ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

യുവതി ബസില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പു ക്ലീനര്‍ ബെല്ലടിക്കുകയും ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തതുമാണ് അപകടത്തിനിടയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് എംവിഐ പി.കെ. സജീഷ് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ കോട്ടക്കല്‍ എം. നൗഷാദിന്റെ ലൈസന്‍സ് ഒരു മാസത്തേക്കും കണ്ടക്ടര്‍ പൂക്കോടിലെ തയ്യുള്ളതില്‍ രാഗേഷിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്കും ജോയിന്റ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പി. രാജേഷ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read